തീക്കോയി:വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൻ്റെ 76-ാമത് വാർഷികം ഫെബ്രുവരി 6 ന് സ്കൂൾ ഹാളിൽ നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലാ രൂപതാ വികാരി ജനറാൾ മോൺ ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.

നല്ല സംസ്കാരത്തിൽ അടിയുറച്ച , മൂല്യങ്ങൾ പകർന്ന് നൽകുന്ന വിദ്യാഭ്യാസമാണ് നമ്മുടെ സ്കൂളുകളിൽ ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, കെ.സി ജയിംസ് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ച് സംസാരിച്ചു . വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അവാർഡ് കരസ്ഥമാക്കിയ പി.റ്റി.എ പ്രസിഡൻ്റ് ആൻ്റണി കെ ജെ യെ പ്രത്യേകമായി യോഗത്തിൽ അനുമോദിച്ചു.
വാർഡ് മെമ്പർ ബിനോയി ജോസഫ് ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതവും സ്കൂൾ ലീഡർ ബോബിൻ ജിബി കൃതജ്ഞതയും പറഞ്ഞു.
വാർഷികത്തോടനുബന്ധിച്ച് ലാങ്വേജ് ഫെസ്റ്റ്, കുട്ടികളുടെ കരാട്ടേ പ്രദർശനം, ഡാൻസ് അരങ്ങേറ്റം, വിവിധ കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു.

