പാലാ :ഇടനാട് :കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയൽ ചെക്ക് ഡാമിൽ നിന്നും അനധികൃതമായി വെള്ളം കടത്തി കൊണ്ട് പോകാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തെ ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചു .ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ ടാങ്കർ വന്നു ചെക്ക് ഡാമിലെ വെള്ളം വലിയ ജനറേറ്റർ വച്ച് നിറയ്ക്കുമ്പോൾ ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇതിനെ ചോദ്യം ചെയ്യുകയും;തടയുകയുമായിരുന്നു .

ഈയടുത്ത കാലത്താണ് ഈ ചെക്ക് ഡാമിന് ഫൈബർ ഷട്ടർ ഇട്ട് അടച്ചത്.അതുമൂലം ഈ പരിസരത്തുള്ള കിണറുകളിൽ ജല ലഭ്യത വർധിക്കുകയും ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമനും , വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ടും;വാർഡ് മെമ്പർ ആനിയമ്മയും മുൻകൈ എടുത്താണ് ഷട്ടർ സ്ഥാപിച്ചത്.35 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച ഈ തടയണ കഴിഞ്ഞ രണ്ടു വർഷമായി ഷട്ടർ ഇടാത്തത് മൂലം വേനൽക്ക് ജല ലഭ്യത ഇല്ലായിരുന്നു .എന്നാൽ ഈ വര്ഷം ഷട്ടർ സ്ഥാപിച്ചപ്പോൾ തന്നെ കോൺട്രാക്ടർമാർ കഴുകൻ കണ്ണുകളുമായി ചെക്ക് ഡാമിൽ നിന്നും ജലമൂറ്റുകയായിരുന്നു .
ഇന്നലെ മുതൽ ചെറിയ ടാങ്കിന് ജലമൂറ്റിയവർ ഇന്ന് ടാങ്കറുമായാണ് വന്നത്.ഉടൻ തന്നെ പാഞ്ചായ ത്ത് ഉദ്യോഗസ്ഥന്മാർ വന്നെത്തി .ജലമൂറ്റൽ നിർത്തിക്കുകയായിരുന്നു .കടനാട് പള്ളിക്കു സമീപമുള്ള ചെക്ക് ഡാമും ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നതിന്റെ കാരണം ജനകീയ പ്രതിരോധമാണ്.അവിടെ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി കനത്ത പിഴ ചുമത്താൻ നാട്ടുകാർ എപ്പോഴും ജാഗ്രത പാലിക്കുന്നുണ്ട് .പേണ്ടാനം വയൽ തടയണയും ഇനിയും മുന്നോട്ട് പോകണമെങ്കിൽ ഇനിയും ജനങ്ങൾ ജാഗ്രത പാലിച്ചേ മതിയാവൂ.ജലം ഊറ്റിയത് മരിയൻ സെന്റർ ഭാഗത്തുള്ള പേരിൽ ഇരുട്ടുള്ള ഒരു കോൺട്രാക്ടറുടെ ജോലിക്കാരാണെന്നാണ് നാട്ടുകാർ ആരോപിച്ചത് .

