പാലാ :പാലാ നഗരസഭയിൽ പ്രതിപക്ഷത്തിന്റെ ആവിശ്വാസ പ്രമേയം ഫെബ്രുവരി 14 ന് 11 മണിക്ക് അവതരിപ്പിക്കുമെന്ന് അറിയിപ്പ് ലഭിച്ചു.വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും 12 ന് 11 മണിക്ക് നടക്കുമെന്നുള്ള അറിയിപ്പും ലഭിച്ചു .വൈസ് ചെയർമാനായി മത്സരിക്കുന്നത് ബിജി ജോജോ യാണ് .ഭരണ മുന്നണിയിലെ ധാരണ പ്രകാരമാണ് ഇവർ മത്സരിക്കുന്നത്.

അതേസമയം മുന്നണിയിലെ ധാരണ പ്രകാരം രാജി വയ്‌ക്കേണ്ട സമയം കഴിഞ്ഞിട്ടും രാജി വയ്ക്കുവാൻ താല്പര്യമില്ലെന്നറിയിച്ച നിലവിലെ ചെയർമാൻ ഷാജു തുരുത്തൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല .എന്നാൽ പ്രതിപക്ഷത്തേക്കു ഷാജു ചെന്നാലുള്ള അവസ്ഥ പലരും അദ്ദേഹത്തെ ചൂണ്ടിക്കാട്ടി.ഒരുകാട്ടിൽ പല സിംഹങ്ങൾ വാഴുമോ എന്ന ചോദ്യവും ഉയരുന്നുണ്ട് .ഇന്നലെ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഷാജു ഇതേ കുറിച്ച് ശാന്തനായാണ് പ്രതികരിച്ചത് .

പ്രതിപക്ഷത്തിന് അവരുടെ ഒൻപതും ബിനുവും ;ഷീബാ ടീച്ചറും കൂട്ടി പതിനൊന്നാണ് അംഗ സംഖ്യ.എന്നാൽ ഭരണ പക്ഷത്ത് സിപിഐ യുടെ ആർ സന്ധ്യ മാത്രമാണ് ഇല്ലാതുള്ളത് .അവർ 6 മാസത്തെ അവധിക്കു അപേക്ഷ നൽകി വിദേശത്തേക്ക് പോയിരിക്കുകയാണ് .അവർ അവധി റദ്ദാക്കി തിരിച്ചു വരേണ്ട കാര്യമില്ലെന്നാണ് ഭരണ പക്ഷത്തെ നിലപാട് .

