പാലാ :മഹാദ്മഗാന്ധി കുടുംബ സംഗമങ്ങൾ സംസ്ഥാനത്തെ വിധ്വoസക പ്രവർത്തനങ്ങൾ തടയാനെന്നു ചന്ദ്രമോഹൻ.
മുത്തോലി, കെപിസിസി എല്ലാവാർഡുകളിലും അടുത്ത ഡിസംബർ വരെതുടർച്ചയായി നടത്താൻ നിർദേശിച്ചിട്ടുള്ള മഹാദ്മഗാന്ധി കുടുംബ സദസുകൾ സംസ്ഥാനത്തു സിപിഎം ഭരണത്തിൻ കീഴിൽ നടക്കുന്ന വിനാശകരമായ മദ്യ മയക്കുമരുന്ന് ലോട്ടറി കൊലപാതക ശിശു -സ്ത്രീ പീഡന അധോലോക പ്രവർത്തനങ്ങൾക്ക് തടയിടാനും നാടിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ളതെന്നും കോട്ടയം ഡിസിസി സീനിയർ വൈസ് പ്രസിഡണ്ട് എ കെ ചന്ദ്രമോഹൻ ചുണ്ടുക്കട്ടി.

മുത്തോലി പഞ്ചായത്തിലെ അള്ളുങ്കൽ നടന്ന സായ്‌ഹ്‌ന കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹൻ. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജു കൊനാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബിബിൻ രാജ്, പഞ്ചായത്ത് മുൻ പ്രസിഡണ്ട് പുത്തൂർ പരമേശ്വരൻ നായർ, സുന്ദരേശൻ നായർ, ജിനിൽ തേക്കിലക്കാട്ടിൽ, ഷൈജു പെരുമല, പയസ്, ജോജി ഉണ്ണിത്തറ, ബേബി കക്കട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു


