പാലാ:പാലാ ടൗണിലെ ചുമട്ട്(ഹെഡ് ലോഡ്)കൂലി ചർച്ച, വ്യാപാരികളുടെ പിടിവാശി മൂലം അലസിപ്പിരിഞ്ഞു.വ്യാപാരികൾ കൂലി കൂട്ടി തരുവാൻ തയ്യാറല്ല എന്ന് ഇന്ന് നടന്ന ചർച്ചയിൽ പറഞ്ഞു.

ഇതുമൂലം ആണ് യൂണിയൻ നേതാക്കന്മാരും വ്യാപാരി പ്രതിനിധികളുമായി നടന്ന കൂലി ചർച്ച അലസിപ്പിരിഞ്ഞത് എന്ന് സംയുക്ത യൂണിയൻ നേതാക്കന്മാരായ ജോസുകുട്ടി പൂവേലിൽ കെ.ടി.യു.സി.(എം),ആർ വേണുഗോപാൽ,കെ.ജി മോൻസ് സി.ഐ.ടി.യു, രാജൻ കൊല്ലംപറമ്പിൽ ഐ.എൻ.റ്റി.യു.സി, ബാബു.കെ ജോർജ് എ.ഐ.ടി.യു.സി, എന്നിവർ ആരോപിച്ചു.

