Kerala

സബ്സിഡി അനുവദിക്കുന്നത് വിലക്കി; ട്വന്റി 20 ഭക്ഷ്യസുരക്ഷാമാർക്ക​റ്റ് പൂട്ടി

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാർക്ക​റ്റ് അടച്ചു. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടർ വിലക്കിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ സബ്സിഡി അനുവദിക്കരുതെന്നാണ് കളക്ടർ ഉത്തരവിട്ടത്.

സബ്സിഡി ഇനത്തിൽ സാധനങ്ങൾ വിൽക്കാനാവാത്തതിനാൽ ഭക്ഷ്യസുരക്ഷാമാർക്ക​റ്റ് പ്രവർത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞാണ് അടച്ചുപൂട്ടിയത്. തെരഞ്ഞെടുപ്പ് പെരുമാ​റ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി ഉയർന്നതോടെയാണ് കളക്ടർ നടപടിയെടുത്തത്.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് രം​ഗത്തെത്തി. സിപിഎം കാരാണ് പരാതിക്കു പിന്നിൽ എന്നാണ് അദ്ദേഹം ആരോപിച്ചത്. സിപിഎം പ്രവർത്തകർ ഭക്ഷ്യസുരക്ഷാ മാർക്ക​റ്റിനെതിരെ നൽകിയ പരാതി മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്ത ക്രൂരതയാണ്. പത്ത് വർഷമായി തുടരുന്ന ഭക്ഷ്യസുരക്ഷാ മാർ‍ക്കറ്റാണ് ഇതെന്നും മുൻപ് നടന്ന തെരഞ്ഞെടുപ്പിലൊന്നും ഇത്തരത്തിൽ നടപടിയുണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top