Kerala

ദേവേന്ദു ജനിച്ചതിനു ശേഷം ആണ് കഷ്ടതകള്‍ തുടങ്ങിയത്;കുട്ടിയുടെ തല മൊട്ടയടിച്ചത് പല പ്രാവശ്യം:ജ്യോത്സ്യനെ ചോദ്യം ചെയ്‌തു

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. സാമ്പത്തിക ബുദ്ധിമുട്ട് വന്നത് കുഞ്ഞിൻ്റെ ജന്മശേഷം എന്ന് ജോത്സ്യൻ പറഞ്ഞതായി കുട്ടിയുടെ അമ്മയുടെ മൊഴി.

ദേവേന്ദു ജനിച്ചതിനു ശേഷം ആണ് കഷ്ടതകള്‍ തുടങ്ങിയത്. പ്രതിക്രിയക്ക് വേണ്ടി കുഞ്ഞിൻ്റെ തല മൊട്ടയടിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ പറയുന്നുണ്ട്. പ്രതിക്രിയകള്‍ ചെയ്യുന്നതിനായി ജ്യോത്സ്യൻ കുടുംബത്തില്‍ നിന്ന് പണം തട്ടിയിരുന്നു. കടം വാങ്ങിയുള്‍പ്പെടെ കുടുംബം പ്രതിക്രിയകള്‍ ചെയ്തിരുന്നു. പലതവണയായി ജ്യോത്സ്യൻ്റെ നിർദേശപ്രകാരം കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

കരിക്കകം സ്വദേശിയായ ജ്യോത്സ്യൻ ദേവീദാസിനെ പൊലീസ് മൊഴിയെടുക്കുന്നതിനായി സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ദേവീദാസിനെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുടുംബത്തിന് വ്യത്യസ്തതരം ആചാരങ്ങളും പൂജകളും മറ്റും ഉണ്ടായിരുന്നതായി അയല്‍വാസികളും പറയുന്നുണ്ട്.

അതേസമയം ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും രംഗത്തെത്തി. ശ്രീതു ഒരു കാര്യവും കേള്‍ക്കാറില്ലെന്നും കുട്ടിയുടെ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ പുറത്തുകൊണ്ടു വരണം എന്നുമാണ് ഭര്‍ത്താവും ഭര്‍തൃപിതാവും ആരോപിക്കുന്നത്.

സംഭവത്തില്‍ കുറ്റം ഏറ്റെടുത്ത് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ രംഗത്തെത്തിയിരുന്നു. ഹരികുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകള്‍ ഫോണില്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. കുഞ്ഞിൻ്റെ അമ്മ ശ്രീതുവിൻ്റെയും അമ്മാവൻ ഹരികുമാറിൻ്റെയും ഫോണ്‍ ശാസ്ത്രീയ പരിശോധനക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുക്കുന്നതിനാണ് പരിശോധന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top