തിരുവല്ല :മണ്ണേറ്റുപാടം നികത്തലിനെതിരെ കേരള കോൺഗ്രസ് പാർട്ടി തുടങ്ങിവച്ച പ്രക്ഷോഭം ജനകീയ പ്രക്ഷോഭത്തിലെക്ക് തിരുവല്ല ഇരവിപേരൂർ. മണ്ണേട്ടുപാടം നികത്തലിനെതിരെ കേരള കോൺഗ്രസ് പാർട്ടി തുടങ്ങിവച്ച പ്രക്ഷോഭം ജനകീയ പ്രക്ഷോഭത്തിലേക്ക് വഴിമാറി ഇരവിപേരൂർ പ്രദേശത്തിന്റെ പരിസ്ഥിതിയെ ഹനിക്കുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി മണ്ണേട്ടുപാടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രദേശവാസികൾ ഒറ്റക്കെട്ടായി സമരമുഖത്തേക്ക്.

ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമെന്യേ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ജനങ്ങൾ ഒറ്റക്കെട്ടായി മണ്ണെട്ടു പാടത്ത് അണിനിരക്കുകയും അവിടെനിന്നും കാൽനടയായി കൂട്ടമായി മണ്ണെട്ട്പാടം സംരക്ഷിക്കുക എന്ന മുദ്രാവാക്യവും ഉറക്കെ വിളിച്ചുകൊണ്ട് ഇരവിപേരുർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും വില്ലേജ് ഓഫീസിന്റെ മുൻപിൽ ജനകീയ ധർണ്ണ നടത്തുകയും ചെയ്തു എല്ലാ രാഷ്ട്രീയ പാർട്ടിയിൽ നിന്നുമുള്ള പ്രമുഖർ ഈ ധർണ്ണയിൽ പങ്കെടുത്തു.”


