![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
പാലാ : കടുത്ത യാത്രക്ലേശം നേരിടുന്ന മീനച്ചിൽ പഞ്ചായത്തിലെ അമ്പാറ നിരപ്പ് പൂവത്തോട് വഴി കെഎസ്ആർടിസി പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ച് അബാറനിരപ്പ് വഴി പൂവത്തോടിലെത്തി ഭരണങ്ങാനം വഴി പാലായ്ക്ക് പോകുന്ന സർവീസ് ആണ് നാളെ മുതൽ ആരംഭിക്കുന്നത്. വൈകുന്നേരം 4.10 നാണ് സർവീസ് ആരംഭിക്കുക.യൂത്ത് ഫ്രണ്ട് എം മീനച്ചിൽ മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിൽ ജോസ് കെ മാണിയുടെ ഇടപെടലിനെ തുടർന്നാണ് ബസ് സർവീസ് ആരംഭിക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
പാലാ ഏ റ്റി ഓ അശോക് ഈരാറ്റുപേട്ട ജനറൽ കൺട്രോൾ ഇൻസ്പെക്ടർ മോഹൻദാസ് എന്നിവർ സർവീസ് ആരംഭിക്കുന്നതിന് നേതൃത്വം നൽകി.നിലവിൽ ഒരു സർവീസ് ആണ് ആരംഭിക്കുന്നത് യാത്രക്കാരെ ലഭിച്ചാൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.യാത്രക്ലേശംമൂലം സ്വന്തമായി ഗ്രാമവണ്ടി എന്ന ആശയം നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത് കൂടിയാണ് മീനച്ചൽ ഗ്രാമപഞ്ചായത്ത്.
നിരവധി യാത്രക്കാരാണ് ആവശ്യത്തിന് ബസ്സർവീസ്സുകൾ ഇല്ലാത്തതു മൂലം വഴിയിൽ കാത്തുനിൽക്കുന്നത് ഈ അവസ്ഥ ഒഴിവാക്കുന്നതിനാണ് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്.ബസ് സർവീസ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ യൂത്ത് ഫ്രെണ്ട് എം പ്രവർത്തകരെയും റോസ് കെ മാണി എംപിയെയും ഉദ്യോഗസ്ഥരെയും പൗരാവിലെ അനുമോദിച്ചു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)