കോട്ടയം:ദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിൽ വെച്ച് സ്വന്തം സഹോദരനെ കൊലപ്പെടുത്തി എന്ന കേസിൽ പുതുപ്പള്ളി വില്ലേജിൽ, പുതുപ്പള്ളി കരയിൽ, മേട്ടയിൽ, കൊച്ചുമൊൻ മകൻ അഖിലിനെ കുറ്റക്കാരനല്ല എന്ന് കണ്ട് വെറുതെ വിട്ട് കോട്ടയം അഡിഷനൽ സെഷൻസ് ജഡ്ജ്, മോഹനകൃഷ്ണൻ പി. വിധി പ്രസ്താവിച്ചിച്ചു.
07/11/2021 പുതുപ്പള്ളി കരയിലെ മേട്ടയിൽ വീട്ടിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ പ്രതിയായ അഖിൽ സ്വന്തം സഹോദരൻ സനലിനെ തലക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിയുടെ മേലുള്ള കുറ്റം സംശയാധീതമായി തെളിയിക്കുന്നതിന് പ്രോസിക്യുഷന് സാധിച്ചില്ല എന്നും പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ല എന്നും കോടതി വിധിയിൽ നിരീക്ഷിക്കുകയും, ടി കണ്ടെത്തലുകളെ തുടർന്ന് പ്രതി ആഖിൽ കുറ്റക്കാരനല്ല എന്ന് കണ്ടു വിധി പ്രസ്താവിച്ചിട്ടുള്ളതുമാണ്. പ്രതിക്ക് വേണ്ടി അഡ്വ.മനു റ്റോം തോമസ്, അഡ്വ.ഗോപീകൃഷ്ണ, അഡ്വ.റീന.ജി, അഡ്വ.നവ്യ മരിയ എന്നിവർ ഹാജരായി.