കോട്ടയം :അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ 2024 -25 അധ്യായന വർഷത്തെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്യാമ്പസിൽ നടന്നു . പ്രശസ്ത യുവ സംഗീതജ്ഞൻ ഹന്നാൻ ഷാ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ.ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർമാൻ ജിത്തു വിനു, യൂണിയൻ വൈസ് ചെയർപേഴ്സൺ സോനാമോൾ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി പ്രത്യേക സംഗീത പരിപാടിയും സംഘടിപ്പിച്ചിരുന്നു.