പാലാ: കേരളാ കോൺഗ്രസ് (എം) ൽ ചേരുന്നതിനു വേണ്ടി ആയിരുന്നില്ല പി.ജെ.ജോസഫ് അച്ചുതാനന്ദൻ മന്ത്രിസഭയിൽ നിന്നും ഒഴിവായതെന്നും തിരുവനന്തപുരം നഗരവികസന അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിൻ്റെ പേരിലായിരുന്നുവെന്നും കേരള കോൺ (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് പറഞ്ഞു.അഴിമതി സംബന്ധിച്ചുള്ള വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ജോസഫിനെ മന്ത്രിസഭയിൽ നിന്നും മുഖ്യമന്ത്രി നീക്കം ചെയ്യുകയായിരുന്നു.
വിമാന കേസിൽ മുഖ്യമന്ത്രി അച്ചുതാനന്ദൻ രാജി എഴുതി വാങ്ങുകയായിരുന്നു.അഴിമതി അന്വേഷണത്തെ തുടർന്ന് പി.ജെ.ജോസഫിനെ മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി നീക്കം ചെയ്തതിനെ തുടർന്നാണ് ഒരു മുന്നണിയിലുമല്ലാത്ത സ്ഥിതിയിൽ കേരളാ കോൺഗ്രസ് (എം)ൽ ലയിച്ചതെന്നും ടോബിൻ പറഞ്ഞു.
കേരളാ കോൺ (എം)ൽ ഇടം കൊടുത്ത് യു ഡി.എഫ് മന്ത്രിസഭയിൽ അംഗമാക്കിയ കെ.എം.മാണിയെ ഇല്ലാതാക്കുവാൻ കൂട്ടുനിൽകുകയാണുണ്ടായത്.പ്ലസ് ടു അഴിമതി ആരും മറന്നിട്ടില്ലെന്ന് ഓർക്കണം. അഴിമതി കേസിൽ ജോസഫ് ഗ്രൂപ്പിലെ എത്ര മന്ത്രിമാരാണ് രാജിവയ്ക്കേണ്ടി വന്നതെന്നും മറക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.
ത്യാഗം സഹിച്ചാണ് കേരളാ കോൺഗ്രസ് (എം)ൽ ജോസഫ് ചേർന്നതെന്നുള്ള ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണ് എന്നും ടോബിൻ പറഞ്ഞു.യു.ഡി.എഫ് ഘടകകക്ഷികളുടെ ശക്തമായി എതിർപ്പിനെ അവഗണിച്ചാണ് ജോസഫിനെയും കൂട്ടരേയും പാർട്ടിയിൽ ചേർത്തത്.ഇതിൻ്റെ പേരിൽ തൊടുപുഴയിൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് കൈയ്യേറുകയും പാർട്ടി പ്രവർത്തകർക്കെതിരെ മർദ്ദനം അഴിച്ചുവിടുകയും ചെയ്തതും മറക്കരുത്. ജോ സഫിനെ പാർട്ടിയിൽ ചേർക്കുവാൻ കേരളാ കോൺഗ്രസ് (എം) ആണ് ത്യാഗം സഹിച്ചത്.പാർട്ടി പിളർപ്പുകളും ജോസഫിൻ്റെ സംഭാവന തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.