പാലാ :പാലാ നഗരസഭാ ഭരിക്കുന്ന ഭരണമുന്നണിയിലെ തമ്മിലടിയുടെ ഭാഗമായി കൊട്ടാരമറ്റം സ്റ്റാൻഡിലെ ഓട്ടോ റിക്ഷാ ക്കാരെ സ്റ്റാൻഡിൽ നിന്നും ഇറക്കി വിടാനുള്ള നഗരസഭയുടെ നീക്കം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിനു തുല്യമാണെന്ന് ഓട്ടോ തൊഴിലാളികൾ അഭിപ്രായപ്പെട്ടു .

ബസ് ടെർമിനൽ വരുന്നതിനു മുമ്പേ ഇപ്പോഴുള്ള സ്ഥാനത്ത് ഓട്ടോകൾ കിടന്നോടിയതാണ് .ടെർമിനൽ വന്ന ശേഷം സിപിഎം ഓഫീസിന്റെ മുമ്പിലേക്ക് മാറിയെങ്കിലും അവിടെ അപകടങ്ങൾ തുടര്കഥയായപ്പോഴാണ് ,ടെർമിനലിന് സമീപത്തേക്കു മാറ്റിയതെന്ന് ഡ്രൈവർമാർ കോട്ടയം മീഡിയയോട് പറഞ്ഞു .

ഭരണ മുന്നണിയിലെ ചക്കളത്തി പോരാട്ടം കൗൺസിലിന്റെ അതിർത്തി വിട്ട് പുറത്തേക്ക് വരുമ്പോൾ രൂക്ഷമായ ർത്തൊഴിലാളി സമരത്തെ നേരിടേണ്ടി വരുമെന്ന് കൊട്ടാരമറ്റം ഓട്ടോ തൊഴിലാളികൾ പറഞ്ഞു .ഇന്ധനവില വർദ്ധനവിലൂടെ ഓട്ടോ റിക്ഷ രംഗം തകർന്നു കൊണ്ടിരിക്കുമ്പോഴാണ് ഭരണ മുന്നണിയുടെ വക പ്രഹരമെന്നും ഓട്ടോ തൊഴിലാളികൾ അഭിപ്രായപ്പെട്ടു .