Kerala

ഹേയ് ..അങ്ങനെയൊന്നുമില്ലെന്നേ;ഇപ്പൊ ആള് പക്കാ ഡീസെന്റാ..കേരളത്തിൽ സിംഹകുട്ടി;തമിഴ്‌നാട്ടിൽ പൂച്ചക്കുട്ടി

ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ പുതിയ ഡയറ്റിൽ തൃപ്തനെന്ന് തമിഴ്നാട് വനംവകുപ്പ്. പ്രകൃതിദത്ത വിഭവങ്ങളും കഴിച്ച അരിക്കൊമ്പൻ ശാന്തനായി തുടരുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥൻ വിശദമാക്കുന്നത്. മുണ്ടൻതുറൈ ടൈഗർ റിസർവ് ഡയറക്ടറാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. 7 പേരെ കൊല്ലുകയും 60ലേറെ വീടുകളും കടകളും തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് കാട് കടത്തിയത്. ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാർ ടൈഗർ റിസർവിലേക്കും അവിടെ നിന്ന് തിരുനെൽവേലി മുണ്ടെൻതുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്.

ഇഷ്ട ഭക്ഷണമായിരുന്ന അരിക്ക് വേണ്ടി ഇപ്പോൾ കൊമ്പൻ പരാക്രമം കാണിക്കാറില്ല. ഇലകളും പുല്ലുകളും കഴിച്ച് കൊമ്പൻ ഹാപ്പിയാണെന്നും തമിഴ്നാട് വനംവകുപ്പ് വിശദമാക്കുന്നത്. 2005 മുതൽ വീടും റേഷൻ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് കണക്ക്. കാട്ടാനയുടെ ആക്രമണത്തില്‍ 30 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

വീടുകൾ ആക്രമിക്കുന്നത് പതിവായതോട ആളുകൾ പ്രകോപിതരായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. നിരന്തരമായ ആവശ്യത്തെ തുടർന്ന് മയക്കുവെടി വയ്ക്കാൻ സർക്കാർ ഫെബ്രുവരിയിൽ ഉത്തരവിറക്കി. മൃഗസ്നേഹികളുടെ ആവശ്യപ്രകാരം ഹൈക്കോടതി ഇടപെട്ട് പഠനം നടത്തിയാണ് മയക്കുവെടി വയ്ക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 29 ന് 12 മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top