Kerala

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനെ ഇ എസ് എ ലിസ്റ്റിൽ പെടുത്തിയിട്ടും;കേന്ദ്ര സർക്കാരിന് പരാതി നൽകുന്ന കാര്യത്തിൽ എൽ ഡി എഫ് ഭരണ സമിതി ഉറക്കം നടിക്കുന്നെന്നു കോൺഗ്രസ്

പൂഞ്ഞാർ തെക്കേക്കര :കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ, ESA ലിസ്റ്റിൽ ഉൾപ്പെടുത്തി 30/7/2024 -ൽ കരട്വിജ്ഞപനം പുറപ്പെടുവിച്ചിരുന്നു. കരട് വിജ്ഞപനം വന്നാൽ, 60 ദിവസത്തിനകം ഇതിൽ മേലുള്ള പരാതി, ഓൺലൈനായി കേന്ദ്ര പരിസ്ഥിതി വകുപ്പിനും, കേരള സർക്കാരിന് നേരിട്ടും നൽകേണ്ടതാണ്. കോട്ടയം ജില്ലയിലെ ESA യിൽ ഉൾപ്പെട്ടിട്ടുള്ള തീക്കോയി, മേലുകാവ്, കൂട്ടിക്കൽ, പൂഞ്ഞാർ എന്നീ പഞ്ചായത്ത്‌കൾ പരാതി നൽകിയിട്ട് ആഴ്ചകളായി.
എന്നാൽ ESA വിഷയത്തിൽ പരാതി നൽകേണ്ട അവസാന ദിവസങ്ങൾ ആയിട്ടും ഇതു സംബന്ധിച്ചു പരാതി നൽകാൻ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഭരിക്കുന്നവർ തയാറാകാത്തതിൽപൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.

29/9/2024 – നകമാണ് പരാതികൾ കേന്ദ്ര സർക്കാരിന് നൽകേണ്ടത്. ESA വിഷയം സംബെന്ധിച്ചു പരാതി നൽകുന്നതിനും, ഗ്രാമസഭ ചേരുവാനുംഎൽ ഡി എഫ്  നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണസമിതി തയ്യാറായില്ലായിരുന്നു.പഞ്ചായത്തീരാജ് നിയമപ്രകാരം പഞ്ചായത്ത്‌ ഭരണസമിതിയിലെ
മുന്നിലൊന്ന് അംഗങ്ങൾ രേഖമുലം അവശ്യപെട്ടാൽ, പഞ്ചായത്ത്‌ ഭരണ സമിതി യോഗം ചേരണമെന്ന് നിയമം ഉണ്ട്. ഈ നിയമപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ5 മെമ്പർമാർഅവശ്യപ്പെട്ടത് കൊണ്ടു മാത്രമാണ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി യോഗം ചേർന്ന്, കേന്ദ്ര സർക്കാരിന് പരാതി നൽകുവാൻ തീരുമാനം എടുത്തതും, പഞ്ചായത്ത്‌ സ്പെഷ്യൽ ഗ്രാമസഭ, ഈ കഴിഞ്ഞ ദിവസം ചേർന്ന് ESA യിൽ ഉൾപെടുത്തിയതിനെതിരെ പ്രമേയം പാസ്സാക്കിയതും.

ഒരു വില്ലേജിനെ ആകെ ബാധിക്കുന്ന വിഷയത്തിൽ ഇടപെടുവാനോ, സമയ ബെന്ധിതമായി പരാതികൾ നൽകുവാനോ തയാറാകാത്ത, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ന് ആ സ്ഥാനത്തിരിക്കാൻ യാതൊരു അർഹതയും ഇല്ലെന്നു കോൺഗ്രസ്‌ പാർട്ടി അഭിപ്രായപെട്ടു.

മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് ന്റെ അധ്യഷ്തയിൽ ചേർന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര,
ജോർജ് സെബാസ്റ്റ്യൻ,M C വർക്കി,ടോമി മാടപള്ളി,പൂഞ്ഞാർ മാത്യു,സജി കൊട്ടാരം,സണ്ണി കല്ലാറ്റ്,ജോളിച്ചൻ വലിയപറമ്പിൽ,വിജയകുമാരൻ നായർ,
അൻഡേഴ്സൺ പുളിക്കാട്ട്,മധു പൂതകുഴി,ജോയി കല്ലാറ്റ്,ബേബി വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top