Kerala

ഒക്ടോബർ 4 : വാഹന പണിമുടക്ക് വിജയിപ്പിക്കുക: എച്ച്.എം.എസ്

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഒക്ടോബർ നാലിന് കേരളത്തിലെ ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂണിയനും ഗുഡ്സ് വാഹന ഉടമാ സം ഘടനകളും സംയുക്തമായി ഇരുപത്തിനാല് മണിക്കൂർ കേരളത്തിലെ ചരക്ക് വാഹനങ്ങൾ പണിമുടക്കി ക്കൊണ്ട് അന്നേ ദിവസം പതിമൂന്ന് ജില്ലകളിലേയും കളക്ടറേറ്റിന് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ചരക്ക് വാഹന പണിമുടക്കും പ്രതിക്ഷേധ ധർണ്ണാ സമരവും വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന കമ്മറ്റി നേതൃയോഗം തീരുമാനിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയുടെ അദ്ധ്യ ക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി നേതൃയോഗം എച്ച്.എം.എസ്. ദേശീയ വർക്കിംങ്ങ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.കെ. കൃഷ്ണൻ , ഒ.പി.ശങ്കരൻ ,മലയൻകീഴ് ചന്ദ്രൻ നായർ , എൻ.സി. മൊയിൻ കുട്ടി, അജി ഫ്രാൻസിസ് , പി.വി.തമ്പാൻ, രാജു കൃഷ്ണ, എ. രാമചന്ദ്രൻ ,പി. ദിനേശൻ , കോയ അമ്പാട്ട്, , ടി.എം. ജോസഫ് ,ജയൻ അടൂർ , ജി. മണിയൻ, മോഹൻരാജ് കൊല്ലം സുനിൽ ,മുസമ്മിൽ കൊമ്മേരി , ഗഫൂർ പുതിയങ്ങാടി , ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത്. എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top