Kerala

തലപ്പലം പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ നടന്നു

തലപ്പലം:- മാനസിക വെല്ലുവിളികൾ നേരിടുന്നവരും, അനാഥരുമായ ഒട്ടനവധി ആളുകൾ ഇന്ന് പാലാ മരിയസദനത്തിൽ താമസിച്ചു വരുന്നുണ്ട് ഇപ്പോൾ മരിയ സദനം നേരിടുന്ന സാമ്പത്തികവും, ആളുകളുടെ ബാഹുല്യ മൂലമുള്ള പ്രശ്നങ്ങൾക്കും കൈത്താങ്ങാവാൻ പ്രസിഡൻ്റ് എൽസമ്മ തോമസിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.

വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്,വികസനകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോമി ബെന്നി, മെമ്പർ മാരായ സതീഷ് KB, കൊച്ചു റാണി ജെയ്സൺ,,റെസിഡൻസ് അസോസിയേgഷൻ പ്രസിഡന്റ്‌ ഡോക്ടർ V A ജോസ് വേണാട്ടു മറ്റം, KPN സുരേഷ്,, ദേവയാനി C.A,, TM തോമസ് താളനാനി,തോമസ് താളനാനി, മരിയ സദനം സയറക്ടർ സന്തോഷ് മരിയ സദനം,

പാലാ നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, നിഖിൽ സെബാസ്റ്റ്യൻ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 10 ന് നടക്കുന്ന ധനസമാഹരണ യജ്ഞം വിജയിപ്പിക്കാൻ ജനപ്രതിനിധികളുടെയും പൊതുജനത്തിൻ്റെയും പങ്കാളിത്തത്തോടെ ക്രിയാത്മകമായ രീതിയിൽ കഴിയുന്നത്ര പണം സമാഹരിക്കാൻ യോഗം തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top