തൊടുപുഴ : പി.ജെ ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടി ‘ദിശ ‘ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുന്നു.തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളിലെ ഉന്നത പദവികളിലേക്ക് വിദ്യാർഥികളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അബ്സൊല്യൂട്ട് ഐ. എ. എസ് അക്കാദമിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമി ഡയറക്ടറും, സി. എൻ. എൻ ചേഞ്ച് മേക്കർ ഓഫ് ഇന്ത്യ അവാർഡ് ജേതാവുമായ ഡോക്ടർ ജോബിൻ കൊട്ടാരം പരിശീലനത്തിന് നേതൃത്വം നൽകും. ഓൺലൈൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 7,8,9 ക്ലാസ്സുകളിൽ പഠിക്കുന്ന 50 വിദ്യാർത്ഥികൾക്കാണ് ‘ദിശ’പദ്ധതിയുടെ ഭാഗമാകുവാൻ സാധിക്കുന്നത്.രജിസ്ട്രേഷന് 6238407078 എന്ന നമ്പറിലോ, [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
സിവിൽ സർവീസ് ആപ്റ്റിട്യൂട്, കറന്റ് അഫയെഴ്സ്,പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് സെഷനുകൾ, പൊതു വിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സെഷനുകൾ, കോൺഫിഡൻസ് ബിൽഡിംഗ് പ്രോഗ്രാമുകൾ, ലോജിക്കൽ റീസണിങ്, റീഡിങ് കോംപ്രിഹെൻഷൻ എന്നിവയൊക്കെ ഉൾകൊള്ളിച്ചാണ് ‘ദിശ ‘പദ്ധതി നടപ്പിലാക്കുന്നത്.