പാലാ: പാലാ പട്ടണത്തിനുള്ള ഓണ സമ്മാനമായി മീഡിയാ അക്കാഡമിക്ക് തിരി തെളിഞ്ഞു.പാലായിലെ ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയാണ് മീഡിയാ അക്കാഡമി.
ഇന്ന് രാവിലെ 9.30 ന് പാലായുടെ നഗര പിതാവ് ഷാജു വി തുരുത്തനാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കാലഘട്ടത്തിൻ്റെ മാറുന്ന മുഖമാണ് ഓൺലൈൻ പത്രങ്ങളെന്നും, അവരെ മാറ്റി നിർത്തി കൊണ്ടുള്ള പത്രപ്രവർത്തനം അസാദ്ധ്യമാണെന്നും ചടങ്ങിൽ ഷാജു വി തുരുത്തൻ അഭിപ്രായപ്പെട്ടു. മീഡിയാ അക്കാഡമിയുടെ പ്രസിഡണ്ട് എബി ജെ ജോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീഡിയാ അക്കാഡമിയുടെ ജനറൽ സെക്രട്ടറി തങ്കച്ചൻ പാലാ സ്വാഗതം ആശംസിച്ചു. മീഡിയാ അക്കാഡമിയുടെ ട്രഷറർ പ്രിൻസ് ബാബു കൃതജ്ഞതയും പറഞ്ഞു.
പാലായിലെ മുൻ സിപ്പൽ കൗൺസിലർമാർ ,വിവിധ പാർട്ടികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.പത്രസമ്മേളനങ്ങൾ നടത്തുവാനും;ബൈറ്റുകൾ നൽകുവാനും;പ്രസ്താവനകൾ നൽകുവാനും മീഡിയാ അക്കാഡമിയിൽ സൗകര്യമുണ്ട് .