Kerala

തിരുവോണ നാളിൽ കൊല്ലപ്പള്ളി പുളിച്ചമാക്കൽ പാലത്തിങ്കൽ ജനകീയ സമിതിയുടെ പ്രതിഷേധ ധർണ്ണ

 

കോട്ടയം :കൊല്ലപ്പള്ളി :തിരുവോണനാളിൽ, അപകടാവസ്‌ഥയിൽ ആയ പാലത്തിൽ പ്രതിഷേധ ധർണ്ണ കൊല്ലപ്പള്ളി, പ്രവിത്താനം -മങ്കര- റോഡിൽ പുളിച്ച മാക്കൽ പാലം അപകടാവസ്ഥയിൽ ആയിട്ട് രണ്ട് വർഷത്തോളം ആയി ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ഉടനടി ഇതിനു പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞു പോയത് അല്ലാതെ ഇതു വരെ പാലത്തിന്റെ കാര്യത്തിൽ തീരുമാനം ആയിട്ട് ഇല്ല,

ഇപ്പോൾ വീണ്ടും പാലത്തിന്റെ സൈഡിൽ അഗാധ ഗർത്തം ഉണ്ടായി പാലം ഏതു നിമിഷവും നിലംപൊത്താർ ആയ അവസ്ഥയിൽ ആണ്, ഇതിന് ഒരു പരിഹാരം ഉണ്ടാവണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് തിരുവോണ നാളിൽ പാലത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി ജനകീയ സമിതി നേതാക്കളായ

സാംകുമാർ കൊല്ലപ്പള്ളി, ബിനുകരോട്ട്, ബാബു മണക്കാട്ട്,,മനീഷ് വാക്കമറ്റത്തിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി പെരുംപുഴഇല്ലം തോമസ് വി എനയത്തിൽ, ബാബു KT , റെജി അമ്പാട്ട്, സുനിൽ ഇരുവേലിൽ, ഔസേപ്പച്ചൻഇടയാനിക്കാട്ട് എന്നിവർ നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top