Kerala

അക്ഷരനഗരിയായ കോട്ടയം ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ നഗരമായി പാലാ മുനിസിപ്പാലിറ്റി

 

പാലാ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കോട്ടയം ജില്ലയിലെ ആദ്യ നഗരമായി പാലാ നഗരസഭ… ഇത് സംബന്ധിച്ച പ്രഖ്യാപനം നഗരസഭയുടെ ഇന്നത്തെ (13/9/24) കൗൺസിൽ യോഗത്തിൽ വെച്ച് ചെയർമാൻ ഷാജു വി തുരുത്തൻ നടത്തി ..സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുകയും വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് ഉറപ്പാക്കുകയും സർക്കാർ നൽകുന്ന ദൈനംദിന സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളിൽ പങ്കാളികൾ ആക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയാണ് നഗരസഭ വിജയകരമായി കഴിഞ്ഞ 60- ദിവസം കൊണ്ട് നടപ്പാക്കിയതെന്ന് ചെയർമാൻ അറിയിച്ചു… കോട്ടയം ജില്ലയിലെ ഇതര നഗരസഭകളായ ഏറ്റുമാനൂർ,കോട്ടയം,വൈക്കം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ പാലായിൽ പ്രഖ്യാപനം നടത്താൻ കഴിഞ്ഞത് നഗരസഭയുടെ ഭരണ മികവും ജീവനക്കാരുടെ ആത്മാർത്ഥമായ പിന്തുണയും കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരസഭയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ ബിജോയി മണർകാട്ടിനെയാണ് ഇതിൻ്റെ ഡിജി കോഡിനേറ്ററായി നഗരസഭ കൗൺസിൽ ഐകകണ്ഠേന നിയമിച്ചത്. ശ്രീ ബിജോയ് മണർകാട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡിജി ടീമിന്റെ ആക്ഷൻ പ്ലാൻ ആണ് പ്രവർത്തന ലക്ഷ്യത്തിന് ആക്കം കൂട്ടിയതും ലക്ഷ്യപ്രാപ്തിയിലേക്ക് നഗരസഭയെ നയിച്ചതും. ഇതിലേക്കായി നിലവിൽ നഗരസഭ പരിധിയിലുള്ള 7894 വാസഗൃഹങ്ങളിൽ ആൾതാമസമുള്ള 4877-വീടുകളിൽ നടത്തിയ സർവ്വേയിൽ 14നും 64 നും ഇടയിലുള്ള 178- പേര് ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തി.. തുടർന്ന് നഗരസഭാ പരിധിയിലുള്ള അംഗനവാടികൾ.. നഗരസഭ കോൺഫ്രൻസ് ഹാൾ തുടങ്ങിയവ കേന്ദ്രീകരിച്ച് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ മോഡ്യൂളുകളിലും ആയി അമ്പതോളം പരിശീലന ക്ലാസുകൾ നടത്തി… മൊബൈൽ ഫോൺ ഓൺ ഓഫ് ആക്കുന്നതിൽ തുടങ്ങി, ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിനും, ഓൺലൈൻ ഷോപ്പിംഗ്,ഗ്യാസ് ബുക്കിംഗ്, ടെലഫോൺ, കറണ്ട്, വാട്ടർ ചാർജ് ഒടുക്കൽ തുടങ്ങിയ വിവിധ കാര്യങ്ങളിലും പരിശീലനം നടത്തി… സർക്കാർ സേവനങ്ങളെ കുറിച്ചുള്ള വിവിധ വെബ്സൈറ്റുകൾ പരിചയപ്പെടുത്തി… ഈമെയിൽ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും, യൂട്യൂബ് വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയുടെ ഉപയോഗവും സംബന്ധിച്ച് അഡ്വാൻസ്ഡ് ട്രെയിനിങ് നടത്തി.275- വളണ്ടിയർമാരാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയ്ക്കായി പ്രവർത്തിച്ചത്.

പ്രഖ്യാപന ചടങ്ങിന് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു. ആന്റോ ജോസ് പടിഞ്ഞാറേക്കര , ജോസിൻ ബിനോ, ബിന്ദു മനു, ലിസി കുട്ടി മാത്യു,ബൈജു കൊല്ലംപറമ്പിൽ , പ്രൊഫസർ സതീശ് ചൊള്ളാനി, ബിജി ജോജോ,തോമസ് പീറ്റർ, സിജി പ്രസാദ്, മായാ പ്രദീപ്,ജോസ് ചീരാംകുഴി സെക്രട്ടറി ജൂഹി മരിയ ടോം, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു. കോഡിനേറ്റർ ബിജോയ് മണർകാട്ടിനെയും മുൻനിരയിൽ പ്രവർത്തിച്ചവരെയും ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top