ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപത്തിൽ വ്യാപക അക്രമം. ഖുൽനയിൽ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേർപുർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകർ നിരവധി സർക്കാർ ഓഫീസുകൾക്കും തീയിട്ടു.നിലവിൽ ബംഗ്ലാദേശിൽ നിന്ന് വലിയ പ്രക്ഷോഭത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.
അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ബംഗ്ലാദേശിനോട് ചേർന്ന അതിർത്തി മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തി. അടിയന്തിര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് അറിയിച്ചു.
ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നു. കലാപത്തിൽ പ്രക്ഷോഭകാരികൾ ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീട് തീ വച്ച് നശിപ്പിച്ചു. ഹസീനയുടെ പാർട്ടിയുടെ എംപി ആണ് മഷ്റഫെ മൊർതാസ. അതിനിടെ, പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രക്ഷോഭകർ ഇരിപ്പിടങ്ങൾ കയ്യേറുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തു. വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍ വസതിയുടെ പരിസരമാകെ അടിച്ചുതകര്‍ത്തു.
ഷേഖ് ഹസീനെ വസതി വിട്ടതിന് പിന്നാലെ, പ്രതിഷേധ സംഘത്തിലെ ഒരാള്‍ പെട്ടിയില്‍ നിറയെ ഹസീനയുടെ സാരിമോഷ്ടിക്കുന്നത് അത് പെട്ടിയില്‍ തലയിലാക്കി പോകുന്നം കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത് തന്റെ ഭാര്യക്ക് നല്‍കുമെന്നും അവരെ പ്രധാനമന്ത്രിയാക്കാന്‍ പോകുന്നുവെന്ന് യുവാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
പ്രതിഷേധക്കാരില്‍ ചിലര്‍ രേഖകളും ഫയലുകളുമെല്ലാം അലോങ്കോലപ്പെടുത്തുന്നതും ചിലര്‍ വസതിയിലെ കിടക്കയില്‍ കിടന്ന് സെല്‍ഫി എടുക്കുന്നതും ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ വസതിയിലുള്ള വിലപിടിപ്പുള്ള പെയിന്റിങ്ങുകളും പ്രതിഷേധക്കാര്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
അതേസമയം വേറെ രാജ്യത്ത് അഭയം ലഭിക്കും വരെ ഷെയ്ഖ് ഷീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്.അവരോടൊപ്പം സഹോദരി രഹാനയുമുണ്ട്.