പാലാ :കൗൺസിൽ കാർണിവലിന്റെ മൂന്നാം ദിവസമായ ഇന്ന് പതിവ് പോലെ പ്രതിപക്ഷം ബഹിഷ്കരിച്ചു .ഭരണ പക്ഷത്തെ കോൺഗ്രസും ബഹിഷ്കരിച്ചു .കോൺഗ്രസിലെ സെബാസ്ററ്യൻ പനയ്ക്കലും ;റിയ ചീരംകുഴിയും ഇന്ന് ബഹിഷ്കരിച്ചു .ഈ രണ്ടു പേരെയും കോൺഗ്രസിലെ യുവ തുർക്കികളായാണ് കണ്ടിരുന്നത് .

ജോസഫ് ഗ്രൂപ്പിലെ സോണിയ ഒഴിച്ചുള്ള സിജിയും ,ബിജുവും പങ്കെടുത്തു.കെടപ് യുടെ പ്രിൻസി സണ്ണിയും ബിനുവും ;ദിയയും അങ്ങനെ 5 പേര് മാതൃതമാണ് സഭയിലെത്തിയത് .കുറെ നേരം നോക്കിയിരുന്ന ശേഷം സഭ പിരിച്ചു വിട്ടതായി ചെയർപേഴ്സൺ ദിയ പ്രഖ്യാപിച്ചു .ഇതിനിടെ രണ്ടു തവണ വൈദ്യുതിയും ഒളിച്ചു കളിച്ചു .ഇന്ന് നേർത്ത കാവി കളറിലുള്ള ചുരിദാർ ധരിച്ചു വന്ന ദിയാ പതിവ് പോലെ പ്രസന്ന ഭാവത്തിലായിരുന്നെങ്കിലും അച്ഛൻ ബിനു സദാ ഗൗരവത്തിലായിരുന്നു.

പ്രതിപക്ഷം വളരെ സൂക്ഷ്മതയോടെയാണ് കരുക്കൾ നീക്കുന്നത് .ഭരണ പക്ഷ നിരയിലെ അനൈക്യം ഒരു കാരണവശാലും കൈമോശം വരാതെ സൂക്ഷിക്കേണ്ടതും അവരുടെ ഉത്ക്കരവാദിത്വമാണ്.ആദ്യ ദിവസം ചെയർപേഴ്സൺ പരമാവധി പ്രകോപിപ്പിക്കാൻ നോക്കിയെങ്കിലും തന്ത്ര ശാലിയായ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ സംയമനം പാലിച്ചു .ആനി തീരുമാനിച്ചതാണ് ഇനിയുള്ള കൗണ്സിലുകളിലേക്ക് ഇല്ലെന്ന്ള്ളത് .എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഭരണ പക്ഷത്തെ മുഴുവൻ പേരെയും അണിനിരത്താനോ ജോസഫ് ഗ്രൂപ്പിലെയോ സ്വതന്ത്ര മുന്നണിയിലെയോ മുഴുവൻ പേരെ പോലും അണി നിരത്താണോ സ്വതന്ത്ര സഖ്യത്തിന് കഴിഞ്ഞിരുന്നില്ല .
കോൺഗ്രസിലെ ആറ് അംഗങ്ങളിൽ റിയായും ;സെബാസ്ററ്യൻ പനയ്ക്കാനും അല്പം ചാഞ്ചാട്ടം കാണിക്കുന്നുണ്ടെങ്കിലും അവരും കോൺഗ്രസ് എന്ന വികാരത്തിൽ ഒന്നിക്കുമെന്നാണ് സൂചനകൾ .21 ലെ അവിശ്വാസം വരെ കോൺഗ്രസ് കൗൺസിലർമാർ സഭയിൽ വരാതിരിക്കാനാണ് സാധ്യത .മാധ്യമ അഭിമുഖങ്ങൾ പോലും നോക്കിയും കൊണ്ടുമാണ് മറുപടിയൊക്കെ ഒരു പാകപ്പിഴ വരാതെ സൂക്ഷിക്കണമല്ലോ ..?
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ