
പാലാ :വലവൂർ ബാങ്ക് നശിപ്പിച്ചതുപോലെ പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ. പയപ്പാറിൽ ചേർന്ന യോഗമാണ് പ്രമേയം പാസ്സാക്കിയത് .കരൂർ പഞ്ചായത്തിൽ സ്വതന്ത്രനെ കാലുമാറ്റിയെടുത്ത് നിഷ്ക്രിയ ഭാരമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

മുൻകാലങ്ങളിൽ ഭരണപക്ഷത്തെ നഖശിഖാന്തം എതിർത്തുകൊണ്ടിരുന്ന സ്വതന്ത്രൻ ഭരിക്കുമ്പോൾ എൽ ഡി എഫിന്റെ നാവ് കാശിക്കു പോയോ എന്നതാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നതെന്നും , ട്രിപ്പിൾ ഐ ടി യുടെ സമീപ റോഡുകളെല്ലാം തകർന്നിട്ടും കണ്ണടച്ചിരുട്ടാക്കുകയാണ് പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നതെന്ന് ജില്ലാ ജന സെക്രട്ടറി എൻ കെ ശശികുമാർ അഭിപ്രായപ്പെട്ടു .
പാലാ രാമപുരം,പാലാ ഉഴവൂർ,പാലാ ഏഴാചേരി രാമപുരം രാത്രികാലങ്ങളിലുള്ള ബസ് സർവീസ് മുടങ്ങുന്നത് മൂലം തൊഴിലാളികൾക്കും , സാധാരണക്കാർക്കും അധിക നഷ്ട്ടം ഉണ്ടാവുന്നതെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് ജി അഭിപ്രായപ്പെട്ടു.

കരൂർ ഏരിയ പ്രസിഡൻ്റ് .മൈക്കിൾ ഓടയ്ക്കലിൻ്റെ അദ്ധൃക്ഷതയിൽ എൻ കെ ശശികുമാർ ( ജില്ല ജനറൽ സെക്രട്ടറി) ഉത്ഘടനം ചെയ്തു. പാലാ മണ്ഡലം പ്രസിഡൻറ് അഡ്വ.അനീഷ് ജി മുഖ്യപ്രഭാഷണം നടത്തി.സി എൻ ജയകുമാർ (മണ്ഡലം വൈസ് പ്രസിഡൻറ്), മിനി അനിൽ (വലവൂർ ഏരിയ പ്രസിഡൻറ്),ശ്രീമതിവത്സല ഹരിദാസ്(സംസ്ഥാന സമിതി അംഗം),ശ്രീമതി മാഗി ഡോമിനിക്ക്(ന്യൂനപക്ഷമോർച്ചാ ജില്ലാ ഉപാധ്യക്ഷ), അനൂപ് ജി (ഏരിയ ജനറൽ സെക്രട്ടറി) ,വിവിധ ബൂത്തുകളുടെ പ്രസിഡൻറ് മാർ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. പുതിയതായി പാർട്ടിയിൽ ചേർന്ന മനോജ് പി സ്,സിനിമോൾ രാജു,പ്രിയ രാജു എന്നിവരെ പാർട്ടിയിലേക്ക് ഷാൾ അണിയിച്ച് എൻ കെ ശശികുമാർ (ജില്ലാ ജനറൽ സെക്രട്ടറി)സ്വീകരിച്ചു.
