Kottayam

പരിപ്പിൽക്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയിട്ട് നാളുകളായി; കൗൺസിലർമാർ ഇടപെടുന്നില്ലെന്ന് നാട്ടുകാരുടെ പരാതി

 

പാലാ: പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിലെ പരിപ്പിൽക്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയിട്ട് നാളുകളായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ നാട്ടുകാരുടെ വ്യാപക പരാതി.

നിലവിൽ ഈ വാർഡുകളിൽ സ്വതന്ത്ര മുന്നണിയിലെ കൗൺസിലർമാരാണ് വിജയിച്ചിരിക്കുന്നത്. എന്നാൽ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിലായിട്ടും ബന്ധപ്പെട്ട കൗൺസിലർമാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പൈപ്പുകൾ പൊട്ടിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ ആരും തയ്യാറാകാത്തത് ജനജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും സ്ഥലം കൗൺസിലർമാർ വാർഡുകളിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരവും പൈപ്പ് പൊട്ടൽ ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത നടപടികളും അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top