
പാലാ: പാലാ രൂപതയിലെ പ്രമുഖ ദേവാലയമായ പൈക പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോടനുബന്ധിച്ചുള്ള നോട്ടീസിന്റെ പ്രകാശന കർമ്മം നടന്നു. ഇടവക വികാരി ഫാ. മാത്യു വാഴയ്ക്കാപ്പാറ നോട്ടീസ് പ്രകാശനം നിർവഹിച്ചു.

2026 ഡിസംബർ 1 മുതൽ 13 വരെയാണ് ജൂബിലി തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് വിവിധ മതപരവും ആത്മീയവുമായ ചടങ്ങുകളും ആഘോഷ പരിപാടികളും സംഘടിപ്പിക്കും.
നോട്ടീസ് പ്രകാശന ചടങ്ങിൽ ആഘോഷ കമ്മിറ്റി സെക്രട്ടറി മാത്തച്ചൻ നരിതൂക്കിൽ, ജോണി കുന്നപ്പള്ളി, ജോബി കുന്നത്തുപുരയിടം, ലിയോ വെച്ചൂർ, മാർട്ടിൻ വാഴപ്പനാടി, ടോമി തെക്കേൽ, ജോയി കട്ടയ്ക്കൽ, ബിനോയി നരിതൂക്കിൽ, ജിനോ പുത്തേട്ട്, ജസ്റ്റിൻ പുളിക്കകുന്നേൽ എന്നിവർ പങ്കെടുത്തു.
ജൂബിലി തിരുനാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായും വിപുലമായും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.