തിരുവനന്തപുരം:മുന്നണി നേതാക്കൾക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികൾ അടുത്ത മാസം ഏഴിനകം തീരുമാനിക്കുമെന്ന വാഗ്ദാനം മുഖ്യമന്ത്രി നൽകി. മാണി സി. കാപ്പൻ, പി. ജെ. ജോസഫ്, എം. കെ. മുനീർ, ജി. ദേവരാജൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ബോർഡ്-കോർപറേഷൻ സ്ഥാനവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകളും നടക്കും. തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്താണ് ഈ ചർച്ചകൾ നടക്കുക. കക്ഷി നേതാക്കളെ മുൻകൂട്ടി അജണ്ട അറിയിക്കാതിരുന്നതിൽ അതൃപ്തി നിലനിന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗം വിളിച്ചുചേർത്തത്.

വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന വിഷയത്തിൽ നിർദേശം സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിക്കും. പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന നിലപാടും മുന്നണി യോഗത്തിൽ ഉയർന്നു. സർക്കാർ അധികാരത്തിലെത്തിയ ശേഷം ചേർന്ന ആദ്യ മുന്നണി യോഗത്തിലാണ് വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപസമിതി രൂപീകരിക്കണമെന്ന നിർദേശം മുന്നോട്ടുവന്നത്. എന്നാൽ ഉപസമിതിയിൽ ഉൾപ്പെടുന്ന നേതാക്കളുടെ പേരുകൾ ക്ലിഫ് ഹൗസിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചില്ല.

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിശ്ചയിച്ചെങ്കിലും, ഇത്തരം മദ്യം വിൽക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉപസമിതിയുടെ ശുപാർശകളും മദ്യനയവും ഒരു ദിവസം നീളുന്ന വിശാലയോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ഓണത്തിന് ശേഷമാകും വിശാല യുഡിഎഫ് യോഗം ചേരുക. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം, പ്രകടനപത്രിക നടപ്പാക്കുന്നതിനുള്ള മേഖലാതല ചർച്ചകൾ എന്നിവയും യോഗത്തിന്റെ പ്രധാന അജണ്ടകളിലുണ്ട്. പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ, ഇടതു സർക്കാർ കരാർ ഒപ്പിട്ട് പണം സ്വീകരിച്ചതിനാൽ ഇനി പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുമെങ്കിലും പദ്ധതിയിൽ നിന്ന് പിന്മാറാൻ മുന്നണി സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി നേതാക്കൾക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികൾ അടുത്ത മാസം ഏഴിനകം തീരുമാനിക്കുമെന്ന വാഗ്ദാനവും മുഖ്യമന്ത്രി നൽകി. മാണി സി. കാപ്പൻ, പി. ജെ. ജോസഫ്, എം. കെ. മുനീർ, ജി. ദേവരാജൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ബോർഡ്-കോർപറേഷൻ സ്ഥാനവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകളും നടക്കും. തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്താണ് ഈ ചർച്ചകൾ നടക്കുക. കക്ഷി നേതാക്കളെ മുൻകൂട്ടി അജണ്ട അറിയിക്കാതിരുന്നതിൽ അതൃപ്തി നിലനിന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗം വിളിച്ചുചേർത്തത്.