പണി പൂർത്തിയാകാതെ തിടുക്കത്തിൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാത്ത തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ (RCC) പുതിയ ബഹുനില മന്ദിരം അടിയന്തരമായി ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കർശന നിർദേശം.

നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെപ്റ്റംബർ 30-നകം കരാർ പ്രകാരമുള്ള മുഴുവൻ പണികളും തീർത്ത് കെട്ടിടം ആർ.സി.സിക്ക് കൈമാറണമെന്ന് മന്ത്രി നിർദേശിച്ചു.

ഇന്നലെ മന്ത്രി കെ മുരളീധരൻ നേരിട്ടെത്തി സ്ഥിതി മനസിലാക്കിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വർഷം ഫെബ്രുവരിയിലായിരിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.