യുക്രൈനിൽ പുതിയ പ്രധാനമന്ത്രിയായി മുൻ ധനമന്ത്രി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ച് പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്‌കി.

റഷ്യ – യുക്രൈൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സെലെൻസ്‌കി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയത്. നിലവിലെ പ്രധാനമന്ത്രിയായ ഡെനിസ് ഷ്‌മിഹാൽ പ്രതിരോധമന്ത്രിയാകും.
2021 മുതൽ യുക്രൈനിന്റെ ഉപപ്രധാനമന്ത്രിയാണ് യൂലിയ സ്വെറിഡെങ്കോ. അമേരിക്കയുമായുള്ള ധാതുഖനന കരാറിൽ യൂലിയയുടെ പങ്ക് ശ്രദേയമായിരുന്നു.

സൈന്യത്തിന് കൂടുതൽ കരുത്തും ആയുധവും നൽകുകയാകും പ്രഥമദൗത്യമെന്ന് പ്രധാനമന്ത്രിയായി നിയമിതയായതിന് ശേഷം യൂലിയ സ്വെറിഡെങ്കോ പ്രതികരിച്ചു.