തകർന്ന അന്തീനാട് - മലങ്കോട് റോഡിൽ കൃഷിയിറക്കി യൂത്ത്ഫ്രണ്ട്‌ (എം) - Kottayam Media

Kerala

തകർന്ന അന്തീനാട് – മലങ്കോട് റോഡിൽ കൃഷിയിറക്കി യൂത്ത്ഫ്രണ്ട്‌ (എം)

Posted on

പാലാ :അന്തീനാട് – മലങ്കോട് റോഡിൽ കൃഷിയിറക്കി കേരള യൂത്ത് ഫ്രണ്ട് (എം) അന്തീനാട് വാർഡ് കമ്മറ്റിയുടെ വേറിട്ട പ്രതിഷേധം. തകർന്ന് താറുമാറായി പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായി തീർന്ന അന്തീനാട് – മലങ്കോട് റോഡിൽ യൂത്ത് ഫ്രണ്ട്  കൃഷിയിറക്കി.

ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ യാതൊരു താൽപര്യവും കാണിക്കാത്ത വാർഡ് മെമ്പർ പ്രദേശ വാസികളോട് മാപ്പ് പറയണമെന്നും റോഡ് പണിക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യറാവണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേരള യൂത്ത് ഫ്രണ്ട് (എം) വാർഡ് പ്രസിഡന്റ് ബിനീഷ് ചാലിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് സിജോ പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മഹേഷ് സി എസ് , മിഥുൻ തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version