ഇരട്ടിയിലെ കോഴി വില കേട്ടാൽ ഞെട്ടും,ഒരു കോഴിയെ വേണേൽ 34000 രൂപയും നല്ലൊരു വടക്കൻ പാട്ടും പാടണം - Kottayam Media

Kerala

ഇരട്ടിയിലെ കോഴി വില കേട്ടാൽ ഞെട്ടും,ഒരു കോഴിയെ വേണേൽ 34000 രൂപയും നല്ലൊരു വടക്കൻ പാട്ടും പാടണം

Posted on

ഇരട്ടി :നാലു കിലോ തൂക്കമുള്ള നാടന്‍ പൂവന്‍കോഴിയെ ലേലത്തില്‍ വച്ചപ്പോള്‍ വീറും വാശിയും നിറഞ്ഞ് കത്തിക്കയറി. പത്ത് രൂപക്ക് ആഘോഷ കമിറ്റി ലേലത്തില്‍ വച്ച പൂവന്‍കോഴി ഒടുവില്‍ ലേലത്തില്‍ പോയത് 34,000 രൂപയ്ക്ക്. പൂവനെ സ്വന്തമാക്കിയത് ടീം എളന്നര്‍ എഫ് ബി കൂട്ടായ്മ.

രണ്ടുമണിക്കൂറോളമാണ് ലേലം നീണ്ടത്.ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് പൂവന്‍കോഴിക്ക് 34,000 രൂപ വിലയുണ്ടായത്. ലേലത്തില്‍ പങ്കെടുത്തവര്‍ തമ്മിലുള്ള വീറും വാശിയും കണ്ടുനിന്നവരെയും പങ്കെടുത്തവരെയും ആവേശം കൊള്ളിച്ച് ലേലം കത്തിക്കയറിയപ്പോഴാണ് ആയിരവും പതിനായിരവും കടന്ന് തുക ഇരട്ടിയായി കുതിച്ചുയര്‍ന്നത്. ഒരു കോഴിക്ക് ഇത്രയും വലിയ തുക കടക്കുമെന്ന് ആരും കരുതിയിരുന്നില്ല.

എന്നിട്ടും ലേലത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരാരും അണുവിട വിട്ടുകൊടുക്കാന്‍ തയാറാകാതെ ആദ്യാവസാനം വരെ ഉറച്ചുനിന്നു. വില ഇരുപതിനായിരം കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകര്‍ 1000 രൂപ നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാതെ വ്യക്തികള്‍ സംഘങ്ങളായി മത്സരരംഗത്തിറങ്ങി. തെയ്യത്തിന്റെ പുറപ്പാട് ആരംഭിക്കാന്‍ സംഘാടകര്‍ നിശ്ചയിച്ച സമയമായതോടെ റെകോര്‍ഡ് തുകയായ 34,000 രൂപക്ക് ടീം എളന്നര്‍ എഫ് ബി കൂട്ടായ്മ ലേലം ഉറപ്പിച്ച് പൂവന്‍കോഴിയെ സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version