കളരിപ‍യറ്റ് ആയോധനപ്രകടനം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കളരിയഭ്യാസി കുഴഞ്ഞുവീണ് മരിച്ചു - Kottayam Media

Kerala

കളരിപ‍യറ്റ് ആയോധനപ്രകടനം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കളരിയഭ്യാസി കുഴഞ്ഞുവീണ് മരിച്ചു

Posted on

ചെന്നൈ :കളരിപ‍യറ്റ് ആയോധനപ്രകടനം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കളരിയഭ്യാസി കുഴഞ്ഞുവീണ് മരിച്ചു. ഗിരിധരന്‍ (29) ആണ് മരിച്ചത്. യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കുന്നതിന്റെ ഭാഗമായി സങ്കീര്‍ണ്ണമായ അഭ്യാസമുറകളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.യൂട്യൂബ് വീഡിയോക്ക് വേണ്ടി ഇദ്ദേഹം വിശ്രമമില്ലാതെ പരിശീലനം നടത്തിയിരുന്നുവത്രെ.

 

എന്നാല്‍ ദേഹാസ്വാസ്ഥ്യം കാരണം ഷൂട്ടിങ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് അഭിമുഖം അഞ്ചുമിനുട്ടെ നീണ്ടിരുന്നുള്ളൂ എന്ന് ചാനല്‍ അസോസിയേറ്റ് അറിയിച്ചു. തമിഴ്നാട് സ്വദേശിയാണ്.കഴിഞ്ഞ ആറുവര്‍ക്ഷമായി ചെന്നൈയിലെ വല്‍സരവക്കാമില്‍ ‘കളരിയില്‍ ക്ഷത്രിയ’ എന്ന ആയോധനകല സ്ഥാപനം നടത്തുകയായിരുന്നു ഗിരിധരന്‍. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version