തൃക്കാക്കര ഫലപ്രഖ്യാപനത്തോടെ കെ. റെയിൽ അസ്തമിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ - Kottayam Media

Kerala

തൃക്കാക്കര ഫലപ്രഖ്യാപനത്തോടെ കെ. റെയിൽ അസ്തമിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Posted on

 

കോട്ടയം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ എൽ.ഡി.എഫ് ന്റെ . അഴിമതി സ്വപ്നപദ്ധതി ആയ കെ റെയിൽ അസ്തമിക്കുമെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.മുൻകാലങ്ങളിൽ കമ്പ്യൂട്ടറിനെയും , കൊയ്ത്ത് മെതിയന്ത്രത്തിനെയും , നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, എക്സ്പ്രസ്സ് ഹൈവേ, എഡിബി ലോണിനെതിരെയും അന്ധമായി സമരം നടത്തിയ വികസന വിരോധികളായ സി.പി.എം. യുഡിഎഫിനെ വികസന വിരോധികളായി ചിത്രീകരിക്കുവാനുള്ള നീക്കം ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

എൽ.ഡി.എഫ്. സർക്കാരിന്റെ ഒന്നാം വാർഷികം വിനാശവികസനത്തിന്റെ ഒന്നാം വാർഷികം ആയി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ഉടനീളം നടക്കുന്ന ധർണ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഗാന്ധി സ്ക്വയറിന് മുന്നിൽ പ്രതീകാത്മകമായി ആയി കെ റെയിൽ സർവ്വേ കുറ്റി പിഴുതെറിഞ്ഞ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.

 

യു.ഡി.എഫ്. കോട്ടയം ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, അസീസ് ബഡായി, തമ്പി ചന്ദ്രൻ , റ്റി.സി. അരുൺ, കെ.സി. പീറ്റർ,.കെ റ്റി.ജോസഫ്, ബിൻസി സെബാസ്റ്റ്യൻ, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലമ്പള്ളി, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ഫീൽസൺ മാത്യു, പി.ആർ. സോന,.എസ്.രാജീവ്, സിബി കൊല്ലാട്, റ്റി.സി.റോയി, ജയിസൺ ജോസഫ്, ബി. ഗോപകുമാർ, പ്രസാദ് ഉരുളികുന്നം, ജോയി ചെട്ടിശ്ശേരി, പി.എം. സലിം, എസ്.ഗോപകുമാർ, ജോഷി വട്ടക്കുന്നേൽ, കെ.വി.ഭാസി, മോഹൻ കെ.നായർ , ഷാനവാസ് പാഴൂർ, ബോബി ഏലിയാസ്, അസീസ് കുമാരനെല്ലൂർ, ലിസി കുര്യൻ, ജോമോൻ ഇരുപ്പക്കാട്ട്, ഫറുക്ക്, കുര്യൻ വട്ടമല, അനീഷ് വരമ്പിനകം, ജോണി ജോസഫ്, സിസി ഗോപി, മഞ്ചു വിജയപുരം, വിഷ്ണു ചെമ്മുണ്ടവള്ളി, ടോം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version