മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം; വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്‌ - Kottayam Media

Kerala

മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം; വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്‌

Posted on

മലപ്പുറം: ഓടുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. മലപ്പുറം വല്ലപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.10-നാണ് സംഭവം. അപകടത്തില്‍ ഡ്രൈവര്‍ മുഹമ്മദ് ഷെരീഫിന് ഗുരുതരമായി പരിക്കേറ്റു. കരുളായില്‍ നിന്നും യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഓടുന്ന ഓട്ടോയുടെ മുന്നിലേക്ക് കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.

അപകടത്തിനിടെ പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവര്‍ മുഹമ്മദ് ഷെരീഫിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ നട്ടെല്ലിന് പരിക്കുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version