ഇടുക്കി : മൂന്നാറിൽ വിവാഹ ചടങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ കോയമ്പത്തൂർ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു .
പോൾ രാജ് (73) ആണ് മരിച്ചത് . തെന്മല ലോവർ ഡിവിഷനിലെ ചായക്കടക്ക് സമീപം രാത്രി 9.30ന് ആണ് സംഭവം. ലോവർ ഡിവിഷൻ സ്വദേശിനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പോൾ രാജ്.