അപുവിനെ നേതാവാകാൻ ജോസഫ് ഗ്രൂപ്പ് ആന്റണി രാജുവിനൊപ്പമെന്ന് ജോസ് ഗ്രൂപ്പ്,ജോസിന്റെ പാർട്ടി പുകയുന്ന അഗ്നി പർവ്വതമെന്ന് ജോസഫ് ഗ്രൂപ്പ് - Kottayam Media

Kerala

അപുവിനെ നേതാവാകാൻ ജോസഫ് ഗ്രൂപ്പ് ആന്റണി രാജുവിനൊപ്പമെന്ന് ജോസ് ഗ്രൂപ്പ്,ജോസിന്റെ പാർട്ടി പുകയുന്ന അഗ്നി പർവ്വതമെന്ന് ജോസഫ് ഗ്രൂപ്പ്

Posted on

കോട്ടയം :ഇരു കേരളാ കോൺഗ്രസുകളും തമ്മിലുള്ള വൈരം മുറുകി കൊണ്ടിരിക്കുന്നു.സാമൂഹിക മാധ്യമങ്ങളിലൂടെ ആണെന്ന് മാത്രം.ഇപ്പോൾ യുദ്ധം തുടങ്ങിയിരിക്കുന്നത് വാട്സാപ്പിലൂടെയാണ്.അതാവുമ്പോൾ കാശു മുടക്കില്ലല്ലോ.ഇരു കേരളാ കോൺഗ്രസിനും അനവധി വാട്സാപ്പ് ഗ്രൂപ്പുണ്ട്.ജോസ് ഗ്രൂപ്പിന്റെ സൈബർ വിഭാഗത്തെ നിയന്ത്രിക്കുന്നത് തൊടുപുഴ സ്വദേശിയായ  ജയകൃഷ്ണൻ പുതിയേടത്താണ്.ചീഫ് വിപ്പ് എൻ  ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയെങ്കിലും,പാർട്ടി തന്നെ തഴഞ്ഞതിൽ കുപിതനായി അദ്ദേഹം ഈയിടെ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും,പയ്യെ പയ്യെ പാർട്ടി പരിപാടികളിൽ തല കാണിക്കാൻ തുടങ്ങിയിട്ടുണ്ട്.അകന്നു നിന്നാൽ തീർന്നു പോകുമെന്ന് ജയകൃഷ്ണന് അറിയാം.എന്നാൽ സൈബർ വിങ്ങിന്റെ ചുമതല ഈ ഒഴിവിൽ ഏറ്റെടുക്കാൻ ഭൗമി കാമുകന്മാർ ഏറെയാണ്. കുഞ്ഞുചാഴി എന്ന് പാർട്ടിയുടെ ഇടനാഴികളിൽ അറിയപ്പെടുന്ന  സി ഐ ടി യു ലുക്കുള്ള യൂത്ത് ഫ്രണ്ട് നേതാവ് ഈ സ്ഥാനം ഏറ്റെടുക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്.പാർട്ടിക്ക് ലഭിച്ചിട്ടുള്ള ബോർഡുകളിൽ അംഗമാകാനും ഇദ്ദേഹം ചരട് വലികൾ ആരംഭിച്ചുള്ളതായി പാർട്ടിക്കാർ തന്നെ പറയുന്നു.

എന്നാൽ ജോസഫ് ഗ്രൂപ്പിന്റെ സൈബർ വിഭാഗത്തിന്റെ ചുമതല പിജെ ജോസഫിന്റെ പുത്രൻ അപു ജോൺ ജോസഫിന് തന്നെയാണ്.അദ്ദേഹത്തിന് ശേഷം ആലപ്പുഴക്കാരൻ ജെയിസ് വെട്ടിയാറും.,വിദേശത്തിരുന്നു പാർട്ടിക്കാര്യങ്ങളിൽ ഇടപെടുന്ന തോമസ് ജോണിയുമാണ് അവരുടെ സൈബർ വിഭാഗത്തെ നിയന്ത്രിക്കുന്നത്. ഇതിൽ തോമസ് ജോണിക്കാണ് ആധിപത്യം കൂടുതൽ. ജോസ്  ഗ്രൂപ്പിന്റെ സൈബർ വിഭാഗം എരിവും ,പുളിയും ചേർത്ത് വിമർശിക്കുമ്പോൾ ജോസഫ് ഗ്രൂപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം വ്യക്തിഹത്യ പാടില്ലെന്നാണ്.ജോസ് ഗ്രൂപ്പിന്റെ സൈബർ വിഭാഗത്തെ തെറിക്കൂട്ടം എന്നാണ് ജോസഫ് വിഭാഗം വിശേഷിപ്പിക്കുന്നത്.പാലാ ഉപ തെരെഞ്ഞെടുപ്പിൽ ജോസഫിനെ കൂവി വിളിച്ചതും.സ്വയം തോൽവി ഇരന്നു വാങ്ങിയതും ഈ തെറിക്കൂട്ടം കരണമാണെന്നാണ് ജോസഫ് വിഭാഗം സൈബർ പോരാളികൾ ആരോപിക്കുന്നത്.

ഈയടുത്ത കാലത്തായി ജോസഫ് വിഭാഗം ഇടതു മുന്നണിയിൽ കയറി പറ്റാൻ ഇടതു മുന്നണിയിലെ ഘടക കക്ഷിയായ ജനാധിപത്യ കേരളാ കോൺഗ്രസിൽ ലയിക്കുന്നെന്നും,ഇതിനുള്ള ചർച്ചകൾ കോതമംഗലത്തെ ഒരു റിസോർട്ടിൽ നടന്നെന്നും,ഇതൊക്കെ അപു ജോൺ ജോസഫിനെ വളർത്താനുള്ള നീക്കമാണെന്നും  ജോസ് വിഭാഗം ആരോപിക്കുന്നു.എന്നാൽ ഇതിനെയൊക്കെ ജോസഫ് വിഭാഗം പുച്ഛിച്ചു തള്ളുകയാണ്,ഞങ്ങൾ യു  ഡി എഫിന്റെ ഭാഗമായി തന്നെ നിലകൊള്ളുമെന്നും.ഇതിലും വലിയ പട്ടിണി കാലത്തേ നേരിട്ടവരാണ് ഞങ്ങളെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്.ജോസ് ഗ്രൂപ്പ് പുകയുന്ന അഗ്നി പർവ്വതമാണെന്നാണ് ജോസഫ്  സൈബർ വിഭാഗം വാട്സ്ആപ്പിൽ പ്രചരിപ്പിക്കുന്നത്.കോട്ടയം ജില്ലയിൽ മുന്നൂറ് പേരുപോലും ജോസെഫിനില്ലെന്ന് ജോസ് വിഭാഗം പറയുമ്പോൾ,മുപ്പതിനായിരം മെമ്പർമാരെ പാർട്ടിയിൽ ചേർത്തെന്ന്‌ വീരസ്യം പറയുന്നവർ എന്തുകൊണ്ട് പാലായിൽ തോറ്റെന്നും,റോം നഷ്ട്ടപെട്ട മാർപാപ്പയാണ് ജോസ് കെ മാണിയെന്നും ജോസഫ് വിഭാഗവും കുറ്റപ്പെടുത്തുന്നു.

എന്നാൽ ജോസ് കെ മാണിയുമായി യോജിക്കാവുന്ന മേഖലകളിൽ യോജിക്കുമെന്നുള്ള പി ജെ ജോസെഫിന്റെ പ്രസ്താവന ജോസഫ് ഗ്രൂപ്പുകാർക്കു തന്നെ ദഹിച്ചിട്ടില്ല.ജോസഫ് ഗ്രൂപ്പുകാരെ  കാണുമ്പോൾ  ജോസ് വിഭാഗക്കാർ പരിഹസിക്കുന്നെന്നും വ്യാപകമായ പരാതി ജോസഫ് നേതാക്കൾക്കുണ്ട്.പി ജെ ജോസഫ് തൊടുപുഴയിൽ തോറ്റപ്പോഴും പിടിച്ചു നിന്ന ഞങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ലെന്നാണ് പഴയ ജോസഫ് വിഭാഗക്കാർ പറയുന്നത്.ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും ബാപ്പാ പള്ളിയിൽ പോയിട്ടില്ല പിന്നെയാണോ സാദാ വെള്ളിയാഴ്ച എന്നാണ് പഴയ ജോസഫ് ഗ്രൂപ്പുകാർ ചോദിക്കുന്നത്.എന്നാൽ തുടർച്ചയായ രണ്ടു പ്രാവശ്യം പ്രതിപക്ഷത്ത് നിൽക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് എല്ലാവരിലും പ്രകടമാണ്.പ്രത്യേകിച്ച് പഴയ മാണി വിഭാഗക്കാരിൽ.ജോസഫ് ഗ്രൂപ്പിൽ എല്ലാവരും സംസ്ഥാന സെക്രെട്ടറിമാരായതിനാൽ പാർട്ടിക്കുള്ളിൽ തന്നെ ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമാണ്.സംസ്ഥാന സെക്രെട്ടറി മാരായതിൽ പിന്നെ പല നേതാക്കളും ഗൗരവതരമായാണ് സംസാരിക്കുന്നതെന്നും,സാധാ പാർട്ടി പ്രവർത്തകരോട് സംസാരിക്കുന്നില്ലെന്നും,പിടലിക്ക് വേദന വന്നപോലെ കഴുത്ത് അനക്കാതെ സംസാരിക്കുന്നതെന്നും  അണികൾ വിമർശനം ഉന്നയിക്കുന്നുണ്ട്.

ജോസഫ് വിഭാഗം നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കുറിപ്പുകളിൽ ഒന്ന് 

ജോസിന്റെ പാർട്ടി പുകയുന്ന അഗ്നിപർവ്വതം

ജോസിന്റെ പാർട്ടി പിളർപ്പിന്റെ വക്കിൽ എത്തി നിൽക്കുന്നതിനാൽ എങ്ങിനേയും വിപ്പിന്റെ ബലത്തിൽ എല്ലാവരേയും കൂടെ നിർത്തി പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിനോട് അടുത്തുകൂടി UDF ൽ തിരികെ കയറിയില്ലെങ്കൽ പാർട്ടി റോഷിയുടെ കൈയിൽ എത്തിപ്പെടും എന്ന ജോസിന്റെ തിരിച്ചറിവ് കേരളാ കോൺഗ്രസുകളുടെ ഏകീകരണത്തിലേയ്ക്ക് നീങ്ങുന്നു.

 

എന്നാൽ കത്തോലിക്കാ സഭ പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ ചെയർമാൻ വിഷയത്തിൽ രമ്യതാ ചർച്ചയ്ക്കായി വിളിച്ചിട്ട് വരാതിരിക്കുകയും, പിതാക്കന്മാരുടെ വാക്കുകൾക്കുപോലും വില കൽപ്പിക്കാത്ത തന്നിഷ്ടക്കാരനായ ജോസുമായി അടുക്കേണ്ടതില്ലായെന്നാണ് സഭാ നേതൃത്വം പി.ജെ.ജോസഫിനെ അറിയിച്ചിരിക്കുന്നത്.ജോസിന്റെ ശക്തി കേന്ദ്രങ്ങൾ എന്ന് പറഞ്ഞ പാലാ, കടുത്തുരുത്തി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയും, റോഷി ഗ്രൂപ്പുമായി പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിയുമാണു ഒറിജിനൽകേരളാ കോൺഗ്രസുമായി അടുക്കാന്‍ ജോസിനെ പ്രേരിപ്പിക്കുന്നത്‌.

 

യു.ഡി.എഫിൽ ആയിരുന്നപ്പോൾ ദിനംതോറും വാർത്തകളിൽ നിറഞ്ഞു നിന്ന ജോസ് ഇപ്പോൾ വാർത്ത കൊടുക്കണമെങ്കിൽ എ.കെ.ജി സെന്ററിൽ നിന്നും അനുമതി ലഭിക്കേണ്ട ഗതിയിലാണ്.ഈ സാഹചര്യത്തിലാണ് ‌‌ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസുമായി സഹകരണത്തിന്റെ തലങ്ങള്‍ തേടുകയാണ് ജോസ് കെ.മാണി.കേരളാ കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെങ്കിലും P.J ജോസഫിന്റെ കേരളാ കോൺഗ്രസിന് യുഡിഎഫ് മുന്നണി കോട്ടയം ‌ ലോക്‌സഭാ സീറ്റ് നൽകാൻ ധാരണയായിരിക്കുന്നതിനാൽ കോട്ടയത്ത് UDF ൽ നിന്നാലെ ജയിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് ഇപ്പോൾ ജോസിന് ഉണ്ടായിത്തുടങ്ങി.

LDF നിന്ന് നിലവിലുള്ള ഒരു എം.പി. തോറ്റാൽ ഉണ്ടാക്കുന്ന ദുരന്തം ജോസിന് ആലോചിക്കാനേ സാധിക്കില്ല.

🤫🤭🤔😁

 

ജോസ് വിഭാഗത്തിലെ താപ്പാനകൾ ഇളകി ആടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ജോസിന്റെ തോൽവിയും തുടർന്ന് പാർട്ടിക്ക് ലഭിച്ച കോർപ്പറേഷൻ വീതം വയ്പ്പിലിന്റെ പേരിൽ താപ്പാനകളായ പി.റ്റി. ജോസ്, കെ.എ. ആന്റണി, സണ്ണി തെക്കേടം, പണ്ട് പത്തനാപുരം സീറ്റ് നൽകിയശേഷം പിൻവലിച്ച് പറ്റിച്ച ബെന്നി കക്കാട്ട്,വിജി എം.തോമസ്, പാലായിലെ സ്ഥിരം ഡമ്മി സ്ഥാനർത്ഥി ബേബി ഉഴുത്തുവാൽ, സീറ്റ് കൊടുക്കാമെന്നു പറഞ്ഞ് പാർട്ടി ഓഫീസിന് ലിഫ്റ്റ് പണിത്കൊടുക്കുകയും, പിളർപ്പ് സമയത്ത് കോടികൾ മുടക്കിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായ എൻ.എം. രാജു, സീറ്റ് നൽകത്തതിന്റെ പേരിൽ ജോസിന്റ കാറ് തടഞ്ഞ മുൻ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് സാജൻ തൊടുക ഉൾപ്പടെ ഉള്ളവരേ പരിഗണിക്കാതെ,

നിയമസഭയിൽ മൽസരിക്കാൻ അവസരം നൽകിയവരെയും, മുമ്പ് പാർട്ടി വിട്ട് പോയി മാണി സാറിനെയും, ജോസിനെയും ചീത്തവിളിച്ച് LDF ൽ മൽസരിച്ച സ്റ്റീഫൻ ജോർജിനെയും ,

 

 

മഞ്ഞക്കടമ്പനെ വെട്ടി BJP മുന്നണിയിൽ മൽസരിച്ച ജോർജുകുട്ടി ആഗസ്തിക്ക് പൂഞ്ഞാർസീറ്റ് നൽകുകയും,

പ്രസ്തുത തിരഞ്ഞെടുപ്പിൽ
പി.സി. ജോർജിൽ നിന്നും കോടികൾ വാങ്ങി പാർട്ടിയെ വഞ്ചിക്കുകയും ചെയ്ത ജോർജുകുട്ടിയെ ഇത്തവണ മാറ്റി പകരം ബ്ലയിടുകാരൻ കുളത്തുങ്കനിൽ നിന്നും കോടികൾ വാങ്ങി ജോസ് സീറ്റ് വിറ്റ കാര്യം ജോർജുകുട്ടി വിളിച്ച് പറയാതിരിക്കുവാൻ വേണ്ടി കോർപ്പറേഷൻ നൽകി
അർഹതപ്പെട്ടവരെ മാറ്റി നിർത്തിയ കോർപ്പറേഷൻ വീതം വെയ്പിലും പാര്‍ട്ടിയിൽ വലിയ കോളിളക്കം നടക്കുന്നതുമാണ്, കേരളാ കോൺഗ്രസുമായി അടുക്കാന്‍ ജോസിനെ പ്രേരിപ്പിക്കുന്നത്‌.
😛😜🤪😋
പാലായിലെ രണ്ടുതവണത്തെ തോൽവിയും കേരളാ കോൺഗ്രസിന്റെ പാലായിലേയും, കടുത്തുരുത്തിയിലേയും ശക്തി മനസ്സിലാക്കിയ ജോസിന് എങ്ങനേയും UDF നോട് അടുത്തേ മതിയാകൂ.

🤮😪🤧😰

 

പുതിയ പ്രതിപക്ഷ നേതാവും യുഡിഎഫിനെ നയിക്കാനായി സുധാകരന്റെ കടന്നുവരവും, ഇപ്പോഴത്തെ പ്രവർത്തനങ്ങളും യുഡിഎഫിന്റെ വളർച്ചയേയും, വിജയത്തെയുമാണ് കാണിക്കുന്നത്. അതിനാൽ പാർട്ടി നഷ്ടമാകാതെ ഇനിയെരു വിജയം കാണണമെങ്കിൽ കേരളാ കോൺഗ്രസുമായി അടുത്ത് യുഡിഎഫിൽ കയറിപ്പറ്റുകയെന്നതാണ് ജോസിന്റെലക്ഷ്യം.
😁😁😁😁
ജോസിന്റെ പ്രചരണം അടിസ്ഥാനരഹിതം .

ജോസിന്റെ പാർട്ടിയുമായി കേരള കോൺഗ്രസ് സഹകരണത്തിന് തലങ്ങൾ തേടുകയാണ് എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ തുറന്നടിച്ചു…… ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമച്ചതാണ് ഈ വാർത്ത, സംസ്ഥാന സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസിലേക്ക് ആയിരങ്ങളാണ് അംഗത്വം സ്വീകരിച്ചു കടന്നുവരുന്നത്, ഇത് മനസ്സിലാക്കിയ തൽപരകക്ഷികൾ അണികളെ പിടിച്ചുനിർത്തുന്നതിന് കണ്ടുപിടിച്ച തന്ത്രമാണ് ജോസിന്റെ പാർട്ടിയുമായി സഹകരിക്കുമെന്ന പ്രചാരണം. വാർത്തകൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമാണെന്നും കേരള കോൺഗ്രസ് ചെയർമാൻ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങളെ തള്ളി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നുമാണ് പി.ജെ.ജോസഫ് പറഞ്ഞരിക്കുന്നത്
💪💪💪💪

 

 

അടുത്ത തള്ള്….

ഇടതുപക്ഷത്തു വലിഞ്ഞുകയറി വട്ടായ ജോസിന്റെ തെറിക്കൂട്ടം അടുത്തതായി തള്ളുന്നത് ആൻറണി രാജുവിന്റെ ജനാധിപത്യ കേരളാ കോൺഗ്രസുമായി അടുക്കുന്നുവെന്നാണ്……. ഈ തള്ള് നടക്കില്ല മോനേ….. ജോസഫ് യുഡിഎഫിൽ തന്നെ തുടരും….. കൂടാതെ കോട്ടയത്തെ യുഡിഎഫിന്റെ അടുത്ത എംപി പി.ജെ.ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസിൽ നിന്നും ആയിരിക്കും. ജോസിന്റെ സൈബർ തെറിക്കൂട്ടത്തിന്റെ കുളംകലക്കി, കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന പണി എല്ലായിപ്പോഴും ഉള്ളതാണല്ലോ……. ശമ്പളം കൈപറ്റുന്ന തെറിക്കൂട്ടത്തിന് എന്തെങ്കിലും പണി വേണ്ടേ നടക്കട്ടെ .
🤮🤮🤮🤮

ശരിക്കും ജോസിന് അൽപ്പമെങ്കിലും ഉളുപ്പും, അന്തസുണ്ടായിരുന്നെങ്കിൽ പാലയിൽ ബലിയാടാക്കിയ ജോസ് ടോമിന് വണ്ടി പോലും ഇല്ലാത്ത പൊട്ട കോർപ്പറേഷൻ നൽകാതെ ശർദിച്ച രാജ്യസഭാ സീറ്റ് നൽകുകയായിരുന്നില്ലേ വേണ്ടത് ?
🤧🤧🤧🤧

ഇത്തവണ നിയമസഭയിൽ മൽസരിക്കാൻ അവസരം നൽകുകയും ചെയ്ത പലതവണ പാർട്ടി ഭരണത്തിൽ വന്നപ്പോൾ മികച്ച കോർപ്പറേഷൻ നൽകുകയും ചെയ്ത കച്ചവടക്കാരൻ ബാബു ജോസഫിനെപ്പോലുള്ളവരിൽ നിന്നും കോടികൾ വാങ്ങി വീണ്ടും കോർപ്പറേഷൻ നൽകാതെ കാലങ്ങളായി ഒരു അവസരവും ലഭിക്കാത്ത മാണി സാറിന്റെ നിഴലും, വിശ്വസ്ഥനും ആയിരുന്ന എം.എസ് ജോസിനെയോ, യുവ നേതാവ് സിറിയക്ക് ചാഴികാടനെയോ അല്ലായിരുന്നോ പരിഗണിക്കെണ്ടിയിരുന്നത് ?
😛😛😛😛

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version