India

ഭാര്യയെ കൈവിട്ടു’, അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഒരു സ്ത്രീയും അവരുടെ മരുമകനും തമ്മില്‍ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. അത്യപൂര്‍വ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചു.

അക്ബര്‍പൂര്‍ മേഖലയിലാണ് ഈ സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ദൃശ്യങ്ങളില്‍, മാലയണിഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ദമ്പതികളെ കാണാം.

തങ്ങളുടെ ഈ ബന്ധത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന അമ്മായിയമ്മയും മരുമകനും പൊതുജനങ്ങള്‍ തങ്ങളെ അംഗീകരിക്കണമെന്നും പിന്തുണയ്ക്കണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. വിഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top