ജാർഖണ്ഡില്‍ നവവധു വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കാമുകനൊപ്പം ഒളിച്ചോടി. പലാമുവിലാണ് സംഭവം. സംഭവത്തിൽ മനംനൊന്ത് ഭർത്താവ് സ്വന്തം ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് മടങ്ങി.

മെയ് അഞ്ചിനാണ് മന്തു കുമാര്‍- റിങ്കി കുമാരി എന്നിവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം, മെയ് 9ന് റിങ്കി ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി.12ന് രാവിലെ ശുചിമുറിയില്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷം യുവതിയെ കാണാതാകുകയായിരുന്നു. കുടുംബം വീടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

യുവതിയെ കണ്ടെത്താനാകാത്ത തിനെത്തുടർന്ന് കുടുംബം പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയെ കാണാതായെന്ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് റിങ്കിയെ കാമുകൻ അഭിമന്യു കുമാറിനൊപ്പം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനിടെ, അഭിമന്യുവിനെ താൻ പ്രണയിക്കുന്നുണ്ടെന്നും ഇയാളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും റിങ്കി പൊലീസിനോട് പറഞ്ഞു. പ്രായപൂർത്തിയായതിനാൽ യുവതിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം റിങ്കിയെയും അഭിമന്യുവിനെയും വിട്ടയക്കുമെന്നും പൊലീസ് വ്യക്തമാക്കി.

