ലക്‌നൗ : വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ വധു ആദ്യരാത്രിയില്‍ മുഖാവരണം മാറ്റാനായി വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നല്‍കാതെ മുഖാവരണം നീക്കില്ലെന്ന് യുവതി കടുത്ത നിലപാടെടുത്തതോടെ തര്‍ക്കം രൂക്ഷമായി. തനിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഉത്തർപ്രദേശിലാണ് സംഭവം.

തര്‍ക്കത്തിനിടെ യുവതി സ്വന്തം വീട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കള്‍ വീട്ടില്‍ ആക്രമണം അഴിച്ചുവിടുകയും വീട്ടിലെ പിഎന്‍ജി ഗ്യാസ് പൈപ്പ് തകര്‍ത്ത് വീടിനു തീയിടാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോര്‍ത്തി സ്‌ഫോടനമുണ്ടാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

അയല്‍ക്കാരുടെ സഹായത്തോടെയാണ് ഭര്‍ത്താവും കുടുബവും രക്ഷപ്പെട്ടത്. സ്വന്തം സ്വർണാഭരണങ്ങളും അമ്മയുടെ ആഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു.