പാലായിൽ ജലനിരപ്പ് താഴുന്നു:വ്യാപാരികൾ ജാഗ്രത തുടരുന്നു - Kottayam Media

Kerala

പാലായിൽ ജലനിരപ്പ് താഴുന്നു:വ്യാപാരികൾ ജാഗ്രത തുടരുന്നു

Posted on

കോട്ടയം :പാലാ: കിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ മഴയെത്തുടർന്നു മീനച്ചിലാറ്റിൽ ഉയർന്ന ജലനിരപ്പ് നേരിയ തോതിൽ താഴുന്നതായി  റിപ്പോർട്ടു ചെയ്യുന്നു. ളാലം തോടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ മഴ കുറവായതും ,കടയും ,രാമപുരം തോടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവായതും കാരണമാണ് പാലാ സുരക്ഷിതമായതെന്നു മീനച്ചിലാർ സംരക്ഷണ സമിതി പ്രവർത്തകനായ മനോജ് പാലാക്കാരൻ.,സിബി റീജൻസി എന്നിവർ പറഞ്ഞു.മൂന്നാനിയിൽ പാതിരയോടെ റോഡിൽ വെള്ളം കയറിയെങ്കിലും ഉടനെ തന്നെ ഇറങ്ങി.ഇപ്പോൾ ഈ വാർത്ത ചെയ്യുന്ന 5.20 ന് വരെ കൊട്ടാരമറ്റം മുതൽ മൂന്നാനി വരെ പാലാ ടൗണിൽ റോഡിൽ വെള്ളം കയറിയിട്ടില്ല.പടിഞ്ഞാറോട്ടുള്ള ഒഴുക്ക് വേഗത്തിലാണ്.അതുകൊണ്ടു തന്നെ പൂഞ്ഞാർ.,തീക്കോയി.,മൂന്നിലവ് ,കളത്തൂക്കടവ് എന്നീ ഭാഗങ്ങളിലെ മലവെള്ളം പെട്ടെന്ന് പാലാ കടന്നു പടിഞ്ഞാറേക്ക് ഒഴുകി പോയിട്ടുണ്ട്.
പുഴക്കര പാലത്തിലെ ജലനിരപ്പ് പുലർച്ചെ 3.15 ന് 17 അടി വാട്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായി അറിയിച്ചു. അർദ്ധരാത്രിയോടെ 15 അടിയായിരുന്ന ജലനിരപ്പാണ് 17 അടിയായി ഉയർന്നത്.  ജലനിരപ്പ് 17 അടിയിൽനിന്നും മൂന്ന് ഇഞ്ചോളം ജലനിരപ്പ് താഴ്ന്നു. പടിഞ്ഞാറോട്ട് ഒഴുക്കുള്ളതിനാൽ ഈ നിലയിൽ കാലാവസ്ഥ തുടർന്നാൽ മീനച്ചിലാറ്റിലെ ജലനിരപ്പ് താഴുമെന്ന് കരുതുന്നു. ഭരണങ്ങാനത്തെ ജലനിരപ്പ് പുലർച്ചെ 1.30 ന് ഒരടി താഴ്ന്നു.
കിഴക്കൻ മേഖലയിൽ മഴ ശക്തിയായി പെയ്യാത്തതും പാലായിൽ മഴ ശക്തി പ്രാപിക്കാത്തതും ജലനിരപ്പ് താഴാൻ ഇടയാക്കിയിട്ടുണ്ട്. ചെത്തിമറ്റത്തെ കളരിയാമ്മാക്കൽ കടവിലെ ചെക്കു ഡാമിലെ ഷട്ടറുകൾ നീക്കി മാലിന്യങ്ങൾ നീക്കിയതു മൂന്നാനി മേഖലയിൽ വഴിയിൽ വെള്ളം കയറുന്നത് ഒഴിവാക്കി.
ഇന്ന് മുതൽ കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ ശക്തി പ്രാപിച്ചാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.ഇന്നലെ രാത്രി തന്നെ പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര.,മാണി സി കാപ്പൻ എം എൽ എ.,ജോസ് കെ മാണി എം പി എന്നിവർ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version