India

വിശ്വസുന്ദരിപ്പട്ടം പ്യൂർട്ടോറിക്കോയ്ക്ക്; ചരിത്രമെഴുതി ജെന്നിഫർ ബാരെറ്റോ;കിരീടം നേടുന്ന ആദ്യത്തെ ‘അമ്മ

 

2026ലെ മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. പ്യൂർട്ടോറിക്കോയിലെ സാൻ യുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 27കാരിയായ ജെന്നിഫർ കിരീടം ചൂടിയത്. 115 മത്സരാർഥികളെ പിന്തള്ളിയാണ് ജെന്നിഫറിന്റെ നേട്ടം. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചു.മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രനേട്ടവും ജെന്നിഫർ സ്വന്തമാക്കി. മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദം നേടിയ ജെന്നിഫർ സാമൂഹിക സേവന രംഗത്തും സജീവമാണ്. കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം തടയൽ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചുവരുന്നു.

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനസ് രണ്ടാം സ്ഥാനവും വെനസ്വേലയുടെ ക്ലാര വെഗാസ് മൂന്നാം സ്ഥാനവും നേടി. ഫിലിപ്പീൻസും ന്യൂസിലൻഡും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.മത്സരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത കിരീടമാണ് ജെന്നിഫറിനെ അണിയിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിപ്പിച്ച കിരീടത്തിന് ‘ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.പ്യൂർട്ടോറിക്കോയുടെ ആറാമത്തെ മിസ് യൂണിവേഴ്സ് കിരീടമാണിത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് വിശ്വസുന്ദരിപ്പട്ടം വീണ്ടും പ്യൂർട്ടോറിക്കോയിലെത്തുന്നത്. അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ അവസാന 30 പേരിൽ ഇടം നേടിയെങ്കിലും അവസാന പന്ത്രണ്ടിലേക്ക് യോഗ്യത നേടാനായില്ല.

ഏഴു വയസ്സുകാരിയായ പെനലോപ്പിന്റെ അമ്മയാണ് ജെന്നിഫർ. വിവാഹിതയും കുടുംബജീവിതം നയിക്കുന്നവരുമായ സ്ത്രീകൾക്കും അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാമെന്ന സന്ദേശം കൂടിയാണ് ഈ വിജയം നൽകുന്നത്.മനഃശാസ്ത്രത്തിലും സാമൂഹിക സേവനത്തിലും മികവ്സൗന്ദര്യമത്സര വേദിക്കപ്പുറം സാമൂഹിക സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജെന്നിഫർ.
മനഃശാസ്ത്രത്തിൽ ബിരുദം.മനഃശാസ്ത്രത്തിലും സാമൂഹിക പ്രവർത്തനത്തിലും ബിരുദാനന്തര ബിരുദങ്ങൾ.മാനസിക ആഘാതം നേരിടുന്നവർക്കുള്ള ഇടപെടൽ, കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം തടയൽ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം.
അമേരിക്കൻ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട പ്രതിരോധ-പ്രതിസന്ധി പ്രതികരണ പ്രവർത്തനങ്ങളിൽ സേവനം.സൗന്ദര്യമത്സരങ്ങളിൽ മുൻപരിചയമില്ലാതെയാണ് ജെന്നിഫർ ഈ രംഗത്തേക്ക് കടന്നുവന്നത് എന്നതും ശ്രദ്ധേയമാണ്.

മത്സരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ കിരീടമാണ് വിജയിക്ക് സമ്മാനിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിപ്പിച്ച കിരീടത്തിന് ‘ദ റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.ഇന്ത്യയെ പ്രതിനിധീകരിച്ച കസിയ ലിസ് മെജോയ്ക്ക് ആദ്യ 12 പേരുടെ പട്ടികയിൽ ഇടം നേടാനായില്ല. ആദ്യ 30 പേരുടെ പട്ടികയിൽ എത്തിയെങ്കിലും അവസാന അഞ്ചിലേക്ക് മുന്നേറാൻ ഇന്ത്യൻ
ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച 75-ാമത് മിസ് യൂണിവേഴ്സ് മത്സരം പ്യൂർട്ടോ റിക്കോയുടെ ചരിത്രവിജയത്തോടെയാണ് സമാപിച്ചത്. സ്വന്തം നാട്ടിൽ കിരീടം നേടാനായത് ജെന്നിഫർ ബാരെറ്റോയുടെ നേട്ടത്തിന് ഇരട്ടിമധുരമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top