തൃശൂരിൽ കമിതാക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരാണ് മരിച്ചത്.

ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ സ്നേഹബന്ധത്തിലായിരുന്നു. ഇരുവരും വിവാഹിതരാണ്; അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്, രമ്യയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. ഈ ബന്ധത്തെച്ചൊല്ലി ഇരുവരുടെയും വീട്ടുകാർ ഇവർക്ക് താക്കീത് നൽകിയിരുന്നതായി പോലീസ് അറിയിച്ചു .

രാവിലെ ജോലിക്കു പോകാനിറങ്ങിയ രണ്ടു പേരും ജോലിക്ക് കയറാതെ ഒന്നിച്ച് സംസാരിച്ചശേഷമാണ് ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.