റാസൽഖൈമയിൽ ദുരന്തം: 13 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 11 പേർ ഇന്ത്യക്കാർ യുഎഇയിലെ റാസൽഖൈമയിലുണ്ടായ ഭീകര വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 13 പേർ മരിച്ചു. മരിച്ചവരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

കണ്ണൂർ സ്വദേശികളായ സങ്കീർത്ത സുരേഷ് (26), ഹേമന്ത് പുതിയകാവിൽ (29) എന്നിവരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി വിനോദ്കുമാർ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ യുഎഇ അധികൃതരുമായി ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്.ഹെൽപ്‌ലൈൻ: 800 46342അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.