ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം 64.40 ശതമാനം പോളിങ്ങാണ് മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത് അസമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്. അസമിൽ രേഖപ്പെടുത്തിയത് 81.71 ശതമാനം വോട്ടുകളാണ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ഇവിടെ 57.34 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
