India

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയില്‍ തെരെഞ്ഞെടുപ്പ് നടക്കേണ്ടത്.

ഇതില്‍ മണിപ്പൂര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് മണിപ്പൂരില്‍ തെരെഞ്ഞെടുപ്പ് പ്രത്യേകം നടത്തും.

2027 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിച്ചതിനാല്‍ വിവരശേഖരണം ഉള്‍പ്പടെയുള്ള നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് നീക്കമെന്നാണ് വിവരം.

സെന്‍സസിനായുള്ള വിവരശേഖരണത്തിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കും ഒരേ ഉദ്യോഗസ്ഥരെയാകാം ഉപയോഗിക്കേണ്ടി വരിക. ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കൂടി ഒഴിവാക്കാനാണ് ആലോചന നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top