Kerala

കേരളത്തിൽ ഗവർണർ നേരിട്ട് ഭരണം തുടങ്ങി; വി കെ സനോജ് എംഎൽഎ

കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്നും വി കെ സനോജ് എം എൽ എ.

തന്ത്ര പ്രധാന സ്ഥാനങ്ങളിൽ ആർ എസ് എസുകാരെ നിയോഗിക്കുകയാണ്. ഗവർണർ ലോക് ഭവനിൽ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുകയും ചെയ്തു. ഇതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി അറിയാതെ യോഗം ചേരാൻ കഴിയില്ല. മുഖ്യമന്ത്രി അറിയാതെ ആണെങ്കിൽ ഉദ്യഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരം യാത്ര പല ഡീലിന്റേയും ഭാഗമായാണ്. അതിനു പിന്നാലെയാണ് ഗവർണറുമായി ഏട്ടുമുറ്റലിനു ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

ഡീലിന്റെ ഭാഗമായി എല്ലാം കോംപ്രമൈസ് ആയി എന്നാണ് കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയിലെ അടഞ്ഞ അധ്യായം തുറക്കുകയാണ് ഇനി യു ഡി എഫ് സർക്കാർ ചെയ്യുന്നതെനന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top