പാലാ :കരൂർ പഞ്ചായത്തിലെ ജാനകി ബാലിക ആശ്രമം കീച്ചേരി റോഡ് നിവാസികൾ തങ്ങളുടെ യാത്ര ദുരിതങ്ങൾ ജോസ് കെ മാണി എം പി യെ അറിയിച്ചു .ഒരു ഓട്ടോ വിളിച്ചാൽ പോലും വരില്ലെന്ന് പറയുന്ന രീതിയിലാണ് ഈ മൺറോഡ് സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ടു തന്നെ ബാഹ്യ ലോകവുമായി ഒറ്റപ്പെട്ട പോവുകയാണ് പതിവ് .പലരോടും പരാതി പറഞ്ഞെങ്കിലും ബധിര കർണ്ണങ്ങളിലാണ് പതിച്ചത് .സാറെങ്കിലും ഞങ്ങളെയൊന്നു സഹായിക്കുമോ .സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ജോസ് കെ മാണിയോട് പരാതിപ്പെട്ടപ്പോൾ ജന നായകനും കാര്യങ്ങൾ മനസിലായി .കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാറും ജോസ് കെ മണിയോടൊപ്പം സന്നിഹിതനായിരുന്നു .

മൂകാംബികയിൽ തീർത്ഥാടനത്തിന് പോയപ്പോളുണ്ടായ അപകടത്തിൽമരണമടഞ്ഞവരുടെ ബന്ധുക്കളെയും ;പരിക്കേറ്റ് ശയ്യാവലംബമായവരെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദർശിക്കാനായി എത്തിയതായിരുന്നു ജോസ് കെ മാണി .തീർത്തും പാവപ്പെട്ട കുടുംബങ്ങളിൽ പെട്ടവർക്കുണ്ടായ ദുഃഖത്തിൽ ജോസ് കെ മാണി പങ്ക് ചേരുകയും സർക്കാർ സഹായങ്ങൾ ലഭിക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കാമെന്നും ബന്ധു മിത്രാദികളോട് പറഞ്ഞു .
