വിസാറ്റ് എഞ്ചിനീറിങ് കോളേജ് പ്രധാന മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കമ്പ്യൂട്ടർ ലബോറട്ടറി ഉദ്‌ഘാടനം ചെയ്തു - Kottayam Media

Kerala

വിസാറ്റ് എഞ്ചിനീറിങ് കോളേജ് പ്രധാന മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കമ്പ്യൂട്ടർ ലബോറട്ടറി ഉദ്‌ഘാടനം ചെയ്തു

Posted on

ഇലഞ്ഞി: വിസാറ്റ് എഞ്ചിനീറിങ് കോളേജ് പ്രധാന മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ടു കമ്പ്യൂട്ടർ സ്കിൽ ഹബ്ബ് എന്ന പേരിൽ പുതിയ കമ്പ്യൂട്ടർ ലബോറട്ടറി കോളേജ് ഡയറക്ടർ റിട്ട്. വിങ് കമാൻഡർ പ്രമോദ് നായർ ഉദ്ഘാടനം ചെയ്തു .പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ അരക്ഷിതമായ യുവ തലമുറയുടെ തൊഴിൽ വികസനവും നൈപുണ്യവും ലക്ഷ്യമാക്കികൊണ്ട് ആണ് കമ്പ്യൂട്ടർ സ്കിൽ ഹബ്ബ് ഒരുക്കിയിരിക്കുന്നത് .

പ്രധാന മന്ത്രി കൗശൽ വികാസ് യോജന എന്ന പദ്ധതി പ്രകാരം ഈ വർഷം 240 വിദ്യാർത്ഥികൾക്ക് 5 വിഭാഗങ്ങളിൽ ആയി തൊഴിൽ പരിശീലനം നടത്തുന്നതിനുള്ള അംഗീകാരം വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് ഭാരത് സർക്കാരിൽ നിന്നും ലഭിക്കുകയുണ്ടായ അവസരത്തിൽ ആണ് കമ്പ്യൂട്ടർ ഹബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചത് .

ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫസർ DR. അനൂപ് കെ ജെ, രജിസ്ട്രാർ പ്രൊഫസർ പി സുബിൻ,കമ്പ്യൂട്ടർ വകുപ്പ് മേധാവി അസിസ്റ്റന്റ് പ്രൊഫസർ ദിവ്യ നായർ, ഡീൻ ലെഫ്റ്റനന്റ് ഡോക്ടർ ടി ഡി സുബാഷ് മറ്റു വകുപ്പ് അധ്യക്ഷന്മാരായ റ്റിമി തോമസ്, രമേശ്‌ എം, ഷീജ ഭാസ്കർ, ഷീന ഭാസ്കർ, അഖിൽ ബെഷി എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version