മുംബൈ : പ്രമുഖ യൂട്യൂബ് ഷോ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് വീണ്ടും വിവാദത്തിൽ. സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌നയുടെ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയ താരങ്ങളായ രണ്‍വീര്‍ അല്‍ഹബാദിയ, അപൂര്‍വ മഖീജ, ആശിഷ് ചന്‍ചലാനി തുടങ്ങിയവരായിരുന്നു പുതിയ എപ്പിസോഡിലെ അതിഥികള്‍.
പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ അല്‍ഹബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം.
പരിപാടിയുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ രണ്‍വീറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഷോയുടെ നടത്തിപ്പുകാര്‍ക്കും, ക്രിയേറ്ററും ജഡ്ജിംഗ് പാനലിലെ അംഗവുമായ സമയ് റെയ്‌നയ്‌ക്കെതിരേയും വ്യാപകപ്രതിഷേധം ഉയരുകയാണ്.

