'ആത്മാർഥതയോടെ പ്രവർത്തിക്കുന്നവർക്കു സ്ഥാനമില്ലാത്ത പ്രസ്ഥാനമാണു യുഡിഎഫ്; സുശക്തമായ കേന്ദ്രഭരണത്തിനു നേതൃത്വം നൽകുന്ന നരേന്ദ്ര മോദിയിൽ പൂർണ വിശ്വാസമാണ്; കേരളത്തിന്റെ സമഗ്രവികസനത്തിനു ബിജെപിയാണു മാർഗം'; വിക്ടർ ടി.തോമസ് - Kottayam Media

Kerala

‘ആത്മാർഥതയോടെ പ്രവർത്തിക്കുന്നവർക്കു സ്ഥാനമില്ലാത്ത പ്രസ്ഥാനമാണു യുഡിഎഫ്; സുശക്തമായ കേന്ദ്രഭരണത്തിനു നേതൃത്വം നൽകുന്ന നരേന്ദ്ര മോദിയിൽ പൂർണ വിശ്വാസമാണ്; കേരളത്തിന്റെ സമഗ്രവികസനത്തിനു ബിജെപിയാണു മാർഗം’; വിക്ടർ ടി.തോമസ്

Posted on

കൊച്ചി: കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് കൺവീനറുമായിരുന്ന വിക്ടർ ടി.തോമസ് ബിജെപിയിൽ ചേർന്നു. എറണാകുളം ജില്ലാ ബിജെപി ഓഫിസിൽ സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ വിക്ടറിനെ ഷാളണിയിച്ചു സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

‘‘ആത്മാർഥതയോടെ പ്രവർത്തിക്കുന്നവർക്കു സ്ഥാനമില്ലാത്ത പ്രസ്ഥാനമാണു യുഡിഎഫ്. അവിടെ ഐക്യമെന്നതു പരസ്പരം കാലുവാരൽ മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്തവർപോലും സ്ഥാനാർഥികളാകാൻ മത്സരിക്കുന്നു. സുശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനം എന്ന കെ.എം.മാണിയുടെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന എനിക്ക് ഏറ്റവും സുശക്തമായ കേന്ദ്രഭരണത്തിനു നേതൃത്വം നൽകുന്ന നരേന്ദ്ര മോദിയിൽ പൂർണ വിശ്വാസമാണ്. കേരളത്തിന്റെ സമഗ്രവികസനത്തിനു ബിജെപിയാണു മാർഗം’’– വിക്ടർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version